ഏഴ് മാസത്തിനിടെ പട്ടി കടിച്ചത് രണ്ട് ലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്; കേരളം ''ഡോഗ്‌സ് ഓൺ കൺട്രി'' ആകുമ്പോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഴ് മാസത്തിനിടെ പട്ടി കടിച്ചത് രണ്ട് ലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്; കേരളം ”ഡോഗ്‌സ് ഓൺ കൺട്രി” ആകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 07:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരളത്തിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാവുകയും, പരിക്കേൽക്കുകയും, ജീവൻ നഷ്ടമാവുകവും ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആറ് വർഷത്തിനിടെ നായ്‌ക്കളുടെ കടിയേറ്റത് പത്ത് ലക്ഷത്തിലധികം ആളുകൾക്കാണ്. ഇതിൽ രണ്ട് ലക്ഷത്തോളം പേരെ കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് തെരുവ് നായ്‌ക്കൾ ആക്രമിച്ചത്. തെരുവ് നായ ആക്രമണത്തിൽ 21 പേർക്ക് ജീവൻ നഷ്ടമായി.

പ്രതിദിനം ആയിരത്തോളം പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തനംതിട്ട സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഇതിന്റെ അവസാനത്തെ ഇര.

തെരുവ് നായയുടെ കടിയേറ്റ് മരിക്കുന്നവരിൽ പലരും വാക്‌സിൻ എടുത്തവരാണ്. മരിച്ച 21 പേരിൽ ആറ് പേരും വാക്‌സിൻ എടുത്തിരുന്നു. ഇവർക്കെല്ലാം മുഖത്തും, ചെവിയിലും, കഴുത്തിലുമാണ് കടിയേറ്റത്. ഈ ഭാഗങ്ങളിലെ മുറിവുകൾ തലച്ചോറിനെ കൂടുതൽ ബാധിക്കും. വാക്‌സിൻ എടുത്താലും ഫലം കുറവായിരിക്കും എന്നാണ് വിദഗ്ധരുടെ വിശദീകരണം. എന്നാൽ വാക്‌സിൻ സ്വീകരിച്ചിട്ടും മരണം സംഭവിച്ചതിന് കാരണം വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തത് കൊണ്ടാണെന്ന ആരോപണങ്ങളുമുണ്ട്.

ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കനുസരിച്ച് ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റിരുന്നു. ജൂലൈയിൽ മാത്രം 38,666 പേർക്കാണ് നായ കടിയേറ്റത്. 2016 നെ അപേക്ഷിച്ച് 2022 ൽ പേവിഷബാധ പ്രതിരോധ വാക്‌സിന്റെയും പ്രതിരോധ സീറത്തിന്റെയും ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിൽ പേപ്പട്ടിയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ 200 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ.

എന്നാൽ സർക്കാരിന്റെ വന്ധ്യംകരണം പദ്ധതി ഇപ്പോഴും അനക്കമില്ലാതെ തുടരുകയാണ്. പല ജില്ലകളിലും വന്ധ്യംകരണം നടക്കുന്നില്ല. റോഡിലും പൊതുസ്ഥലത്തും നായ്‌ക്കൾ കൂട്ടമായും അല്ലാതെയും വിഹരിക്കുമ്പോൾ നായ കടിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന നിലയ്‌ക്കാണ് സർക്കാരിന്റെ പ്രവർത്തനം.

 

Tags: dogstreet dogdog attack
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies