കെഎസ്ആർടിസി ഇടിച്ചിട്ട് നിർത്താതെ പോയി; ആർടിഒയ്ക്ക് മുൻപിൽ പരാതിയുമായി നിരഞ്ജനയും നീലാഞ്ജനയും; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി ഇടിച്ചിട്ട് നിർത്താതെ പോയി; ആർടിഒയ്‌ക്ക് മുൻപിൽ പരാതിയുമായി നിരഞ്ജനയും നീലാഞ്ജനയും; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 03:23 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി : കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒ ഓഫീസിൽ എത്തിയ രണ്ട് മിടുക്കി കുട്ടികളെക്കണ്ട് എല്ലാവരും ഒന്ന് ഞെട്ടിപ്പോയി. കെഎസ്ആർടിസിക്കെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു അവർ. സ്‌കൂട്ടറിൽ യാത്ര ചെയ്ത തങ്ങളെ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ഈ പിഞ്ചു കുട്ടികളുടെ ആവശ്യം. സംഭവം കേട്ടതോടെ ആർടിഒ ഇവരിൽ നിന്നും പരാതിയും എഴുതിവാങ്ങി.

മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് ഇടുക്കി ആർടിഒ ആർ. രമണനെ കാണാൻ പരാതിയുമായെത്തിയത്. തങ്ങൾ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെയായിരുന്നു പരാതി.

കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. ഇടുക്കി മുരിക്കാശ്ശേരിയിൽ സ്‌കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചു വീഴ്‌ത്തിയ ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോകുകയായിരുന്നു.

സ്‌കൂൾ വിട്ട് ട്യൂഷനും കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴി മുരിയ്‌ക്കാശേരി കാനറ ബാങ്കിന് അടുത്തുവെച്ചാണ് അപകടം നടന്നത് എന്ന് കുട്ടികളുടെ പരാതിക്കത്തിൽ പറയുന്നു. കട്ടപ്പനയിലേക്ക് പോകുന്ന ബസ് തങ്ങളുടെ സ്‌കൂട്ടറിനെ മറികടന്ന് പോകുന്നതിനിടയിൽ ബസിന്റെ പുറകുവശം സ്‌കൂട്ടറിൽ തട്ടിയെന്നും താഴെ വീണുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ബസ് ഒന്ന് നിർത്താൻ പോലും തയ്യാറായില്ലെന്ന് കുട്ടികൾ പറഞ്ഞു.

തങ്ങൾക്ക് ക്ലാസിൽ പോകാനായില്ലെന്നും പരീക്ഷയൊന്നും എഴുതാൻ പറ്റിയില്ലെന്നും കുട്ടികൾ പറയുന്നു. ചേച്ചയുടെ കൈയ്യിൽ ചതവുണ്ടായത് കാരണം പരീക്ഷ എഴുതാനായില്ലെന്ന് കുഞ്ഞനുജത്തി പറഞ്ഞു. അമ്മയുടെ അമ്മയുടെ കാൽ മുട്ട് മുറിഞ്ഞിരിക്കുകയാണെന്നും കൈയ്യിൽ ചതവുണ്ടെന്നും ഇവർ പറഞ്ഞു. രാജമുടി ഡി പോൾ പബ്ലക് സ്‌കൂളിൽ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലുമാണ് സഹോദരിമാർ പഠിക്കുന്നത്.

പരാതിയുടെയും വീഡിയോ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡ്രൈവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇടുക്കി ആർടിഒയുടേതാണ് നടപടി. കോട്ടയം കൂട്ടിക്കൽ സ്വദേശി ബിനോയിയുടെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്.

Tags: KSRTCsuspensionstudentslicensedriver
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies