തിരുവനന്തപുരം : ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ജലജ കുമാരി (61) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു.