ചണ്ഡീഗഢ്: മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ചത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്.
കീഴടങ്ങുന്ന ഭീകരർക്ക് ജില്ലാ പോലീസ് നൽകുന്ന പുന:രധിവാസ പാക്കേജിൽ ആകൃഷ്ടരായും, കമ്യൂണിസ്റ്റ് ഭീകര സിദ്ധാന്തങ്ങളിൽ മനം മടുത്തുമാണ് ഇവർ കീഴടങ്ങിയത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു. ഝാർഖണ്ഡിലെ സെറൈകെല-ഖർസവൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
സിആർപിഎഫിന്റെ കോബ്ര, ജാർഖണ്ഡ് ജാഗ്വാർ, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്.സംഭവ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി
Comments