ദുബായ്: ഏഷ്യാകപ്പ് ടി20 സൂപ്പർ ഫോർ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബംഗ്ലാദേശിനെ തോൽപ്പിച്ച് സൂപ്പർ ഫോറിലെത്തിയ ശ്രീലങ്ക ടീമിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ടീം ഇന്ത്യ സ്പിന്നർമാരെ മാറ്റി പരീക്ഷിക്കുകയാണ്. രവി ബിഷ്‌ണോയിക്ക് പകരം ആർ. അശ്വിനാണ് ഇന്ന് ഇറങ്ങുന്നത്. രോഹിത് ശർമ്മയും രാഹുലുമാണ് ഓപ്പണർമാർ.
ഇന്ത്യയുടെ സ്‌കോറിനെ 170ന് മുകളിലേയ്‌ക്ക് പോകാതിരിക്കാൻ ശ്രമിക്കുക എന്നാണ് ശ്രീലങ്കൻ സ്പിന്നർമാർക്കുള്ള നിർദ്ദേശം. അതേ സമയം മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയെ പെട്ടന്ന് പുറത്താക്കാനാണ് ബൗളർമാർ ശ്രമിക്കുക. വെള്ള പന്തിൽ സമീപകാലത്തെ വിരാട് കോഹ്ലിയുടെ പ്രകടനം ഏഷ്യാകപ്പിൽ ഏറ്റവും മികച്ച നിലയിലേക്ക് മാറുകയാണ്.
ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 35 റൺസ് നേടിയ കോഹ്ലി ഹോങ്കോംഗിനെതിരെ 59 റൺസുമായി പുറത്താകാതെ നന്നു. സൂപ്പർ ഫോറിൽ തോറ്റ മത്സരത്തിലും പാകിസ്താനെതിരെ 60 റൺസ് നേടിയ കോഹ്ലി ഈ മത്സരത്തിൽ തന്റെ 71-ാം സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Comments