'കുടുംബാധിപത്യം അസ്തമിച്ചാൽ ഇന്ത്യ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്': നെഹ്രു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against Congress
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കുടുംബാധിപത്യം അസ്തമിച്ചാൽ ഇന്ത്യ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്’: നെഹ്രു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസിലെ കുടുംബാധിപത്യത്തിനും നെഹ്രു സ്തുതികൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ലേഡി മൗണ്ട് ബാറ്റണിന്റെ മാത്രമല്ല യൂറോ സെൻട്രിസത്തിന്റേയും കാമുകനായിരുന്നു. അത് ഇന്ത്യയുടെ ദുര്യോഗമായിരുന്നു. നെഹ്റു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ലേഡി മൗണ്ട് ബാറ്റണിന്റെ മാത്രമല്ല യൂറോ സെൻട്രിസത്തിന്റേയും കാമുകനായിരുന്നു. അത് ഇന്ത്യയുടെ ദുര്യോഗമായിരുന്നു. നെഹ്റു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണം.

നെഹ്റുവിന്റെ പ്രാധാന്യം കുറയുന്നതിൽ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഖിന്നനാണ്. മുസ്ലിം ലീഗിനെ ചത്ത കുതിര എന്നാണ് ജവഹരിലാൽ നെഹ്റു വിശേഷിപ്പിച്ചിരുന്നത്. മുസ്ലിം ലീഗ് അതെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്തു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അത്രയേറെ ഔദാര്യവും വിശാല ഹൃദയവുമുള്ള പാർട്ടിയാണ് ലീഗ് എന്നാണ് ഹൈദരലി ശിഹാബ് തങ്ങൾ പറയാതെ പറയുന്നത്. എന്നാൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയം കുന്നനെ മഹാനായി തന്നെയാണ് ഹൈദരലി തങ്ങൾ കരുതുന്നത്.

നെഹ്റുവിന്റെ മഹത്വം വാരി വിതറുമ്പോൾ അദ്ദേഹത്തിന്റെ കാപട്യം മറച്ചു വെക്കാനാണ് അദ്ദേഹത്തിന്റെ ആരാധകർ ശ്രമിക്കുന്നത്. ആരാധകരുടെ അറിവിലേക്കായി ചില സുപ്രധാനമായ കാപട്യങ്ങൾ താഴെ കൊടുക്കുന്നു.

(1) അഹിംസ, സത്യം, ചർക്ക, ഖദർ, ഹരിജനോദ്ധാരണം, ഹിന്ദു-മുസ്ലീം മൈത്രി, ഗ്രാമീണ തൊഴിൽ സംരംഭകത്വം എന്നീ ഗാന്ധിയൻ ആശയങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്ന് നെഹ്റു, ഗാന്ധിയെ കത്ത് മുഖേന അറിയിച്ചിരുന്നു. എന്നിട്ടും നെഹ്റു, ഗാന്ധിയുടെ വിശ്വസ്തനായ അനുയായി ആയി അറിയപ്പെട്ടു. അത് പ്രചരിപ്പിച്ചു.

(2) ഈശ്വരവിശ്വാസവും മതവിശ്വാസവും ഇല്ലാത്ത സെക്കുലറിസ്റ്റാണ് താൻ എന്ന് നെഹ്റു പറഞ്ഞിരുന്നു, എന്നിട്ടും 1947 ആഗസ്റ്റ് 14ന് ത്രിസന്ധ്യയ്‌ക്ക് കാശ്മീരി ശൈവ വിശ്വാസപ്രകാരം രാജാവിന്റെ പട്ടാഭിഷേകത്തിന് നടത്തേണ്ട മതപരമായ ആചാരങ്ങൾ അദ്ദേഹം അനുഷ്ഠിച്ചു.

(3) മഹാത്മാഗാന്ധിയുടെ നേർ ശിഷ്യൻ ആയതുകൊണ്ട് ജവഹർ ആയിരിക്കും തന്റെ പിൻഗാമിയും പ്രധാനമന്ത്രിയും എന്ന് മഹാത്മാഗാന്ധി പറഞ്ഞതായി നെഹ്റുവിന്റെ അനുയായികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രിസ്റ്റൻ ഗ്രീവ്സ് എന്ന മാധ്യമപ്രവർത്തകന്റെ വ്യാജ പ്രസ്താവന അല്ലാതെ യാതൊരു തെളിവും ഇല്ല. എന്നിട്ടും ഗാന്ധിയുടെ മഹത്വം എടുത്തണിയാൻ നെഹ്റു ശ്രമിച്ചുകൊണ്ടിരുന്നു.

(4) അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവും വിയോജിക്കുന്നവരോട് സംവദിക്കുന്ന ജനാധിപത്യ വാദിയുമാണ് നെഹ്റു എന്നാണ് പ്രചാരണം. എന്നാൽ, തന്റെ ഭരണകാലത്ത് 18 പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വായനയും നെഹ്റു നിരോധിച്ചു. ആശയ പ്രചാരണത്തെ നിഷേധിക്കുന്നവർ, ജനാധിപത്യ/ അഭിപ്രായസ്വാതന്ത്ര്യ പ്രചാരകർ കൂടിയാകുമോ?

(5) കുടുംബാധിപത്യവും ജനാധിപത്യവും ഒരുമിച്ചു പോകില്ല എന്ന് ആലോചന ശീലർക്ക് അറിയാവുന്നതാണ്. നെഹ്റു കുടുംബാധിപത്യത്തിന്റെ അടിത്തറയിട്ടത് മോത്തിലാലാണ്. അതിന്മേൽ മേൽക്കൂര പണിയാൻ അദ്ദേഹം മകൻ ജവഹർലാലിനെ ചുമതലപ്പെടുത്തി. അനുസരണ ശീലമുള്ള ജവഹർ അക്കാര്യം മനോഹരമായി നിർവഹിച്ചു. ഇത്രയ്‌ക്ക് ചെറിയ മുതൽ മുടക്കിൽ ഇത്രയേറെ നേട്ടം ഉണ്ടാക്കിയ ഒരു വ്യാപാരി മോത്തിലാലിനെ പോലെ വേറൊരാൾ ഉണ്ട് എന്ന് തോന്നുന്നില്ല.

ഇത്തരം അനേകം കാപട്യങ്ങൾ നിറഞ്ഞതാണ് നെഹ്റുവിന്റെ ജീവിതം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ലേഡി മൗണ്ട് ബാറ്റണിന്റെ മാത്രമല്ല യൂറോ സെൻട്രിസത്തിന്റേയും കാമുകനായിരുന്നു. അത് ഇന്ത്യയുടെ ദുര്യോഗമായിരുന്നു. തനിക്ക് നേട്ടമുണ്ടാകുമെങ്കിൽ പറഞ്ഞത് മാറ്റി പറയാൻ ഒരു മടിയും നെഹ്റുവിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചത്ത കുതിരയെ കൂടെ കൂട്ടാനും അദ്ദേഹം അനുമതി നൽകി.

നെഹ്റുവിന്റെ ലഗസി എന്നു പറയുമ്പോൾ ഈ കാപട്യം കൂടി അതിന്റെ ഭാഗമാണെന്നു മറക്കരുത്. നെഹ്റു കുടുംബാധിപത്യം അസ്തമിച്ചാൽ കോൺഗ്രസ് മാത്രമല്ല ഇന്ത്യ തന്നെ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്. നെഹ്റു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണം. ജന്മമഹത്വം അല്ല കർമ്മ മഹത്വമാണ് ജനാധിപത്യത്തിന്റെ അടിത്തറ. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: CongressBJPRahul GandhiJawaharlal NehruDr K S Radhakrishnan
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies