അങ്കമാലി: നിയന്ത്രണംവിട്ട ടാങ്കർ ലോറി ഓട്ടോയിലിടിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അങ്കമാലി പഴയ മുൻസിപ്പൽ സ്റ്റേഷന് സമീപമായിരുന്നു അപകടം.രാവിലെ 6 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
പെരുമ്പാവൂർ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ , ബീന എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോയ്ക്ക് പിറകിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.ഓട്ടോ ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു.ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അങ്കമാലിയിലെ ഒരു സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പാചക തൊഴിലാളികളാണ് മരിച്ചവർ.
Comments