വയനാട് : പടിഞ്ഞാറത്തറയിൽ വനവാസി വിദ്യാർത്ഥിനിയെ തെരുവു നായ ആക്രമിച്ചു. തരിയോട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുമിത്രയ്‌ക്കാണ് കടിയേറ്റത്. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് – തങ്ക ദമ്പതികളുടെ മകളാണ്.
വൈകീട്ട് സഹോദരിക്കൊപ്പം വയലിൽ പോയപ്പോഴായിരുന്നു ആക്രമണം. കുട്ടിയുടെ മുഖത്തും തുടയിലുമാണ് കടിയേറ്റത്. കുട്ടി കൽപ്പറ്റ ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം മണിക്കൂറുകൾക്ക് മുമ്പാണ് പാലക്കാട് പട്ടാമ്പി വിളയൂരിൽ യുവാവിന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന് പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.
Comments