കാസർകോട് : സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് പിന്നാലെ കാസർകോട് ഭീതിവിതച്ച് കുറുക്കനും. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് , ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. ആളുകളെയും വളർത്തു മൃഗങ്ങളെയും കുറുക്കൻ ആക്രമിച്ചു.
മാച്ചിക്കാട്ട് സ്വദേശി പ്രഭാകരനെ കുറുക്കൻ മാന്തി പരിക്കേൽപ്പിച്ചു. മറ്റൊരാൾ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ആയിറ്റി കടവത്തെ ജനാർദ്ദനന്റെ ആടിന്റെ ചെവി കടിച്ച് മുറിച്ചു. മാച്ചിക്കാട്ടെ കെ പി രമേശൻ, വി ഉമേശൻ, വി നാരായണൻ എന്നിവരുടെ പശുക്കളെ കടിച്ച് പരിക്കേൽപ്പിച്ചു.
മറ്റു രണ്ട് വീടുകളിലെ വളർത്തു നായകളേയും കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. രാത്രിയിലും പുലർച്ചയുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. തെരുവുനായകൾക്ക് പുറമെ കുറുക്കന്റെ ആക്രമണം കൂടെ ഉണ്ടായതിനാൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണിപ്പോൾ.
Comments