ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗം കണ്ടെത്തിയ സ്ഥലം ആരാധനയ്ക്കായി തുറന്ന് നൽകണമെന്ന ഹർജിയിൽ വിധി ഇന്ന്; വാരാണസിയിൽ നിരോധനാജ്ഞ- Gyanvapi Masjid case
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗം കണ്ടെത്തിയ സ്ഥലം ആരാധനയ്‌ക്കായി തുറന്ന് നൽകണമെന്ന ഹർജിയിൽ വിധി ഇന്ന്; വാരാണസിയിൽ നിരോധനാജ്ഞ- Gyanvapi Masjid case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 07:06 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിൽ വിധി ഇന്ന്. വാരാണസി ജില്ലാ കോടതിയാണ് ഹർജിയിയിൽ വിധി പറയുക. ഇതിന്റെ പശ്ചാത്തലത്തിൽ വാരാണസിയിൽ നിരോധനാജ്ഞയുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.

മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലം ആരാധനയ്‌ക്കായി ഹിന്ദുക്കൾക്ക് തുറന്നു നൽകണം എന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ ആണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഈ ഹർജി നിലനിൽക്കില്ലെന്ന് കാട്ടി മുസ്ലീം വിഭാഗവും കോടതിയെ സമീപിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമോയെന്ന കാര്യത്തിലാണ് കോടതി അന്തിമ വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്.

ജഡ്ജി അജയ് കൃഷ്ണ വിശ്വേശ് ആണ് ഹർജി പരിഗണിച്ചിരുന്നത്. കേസിൽ വാദം കഴിഞ്ഞ മാസം 24 ന് തന്നെ പൂർത്തിയായിരുന്നു. ജ്ഞാൻവാപി മസ്ജിദും പരിസരവും വഖഫ് ബോർഡിന്റേത് ആണെന്നും, അതിനാൽ മസ്ജിദുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വഖഫ് ബോർഡിന് മാത്രമാണെന്നുമായിരുന്നു മുസ്ലീം വിഭാഗം വാദിച്ചത്. എന്നാൽ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന വാദത്തിൽ ഹിന്ദു വിഭാഗം ഉറച്ചു നിന്നു. മസ്ജിദിൽ നടത്തിയ പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഹർജിയിലെ നിർണായക കണ്ടെത്തലുകളും ഹിന്ദു വിഭാഗം തെളിവുകളായി കോടതിയിൽ നൽകിയിട്ടുണ്ട്.

അതേസമയം വിധി വരുന്ന സാഹചര്യത്തിൽ വാരാണസിയിൽ ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. ജ്ഞാൻവാപി മസ്ജിദ് പരിസരത്തും നഗരത്തിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ സാമൂഹ്യമാദ്ധ്യമ ഇടപെടലുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.

Tags: VaranasiGYANVAPI MASJID
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies