പാലക്കാട് : അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എൽ (ഡിസീസ് ഡയഗോനീസ് ലാബ്) ലാബിലാണ് പരിശോധന നടത്തിയത് .
തിരുവോണ നാളിലാണ് ഷോളയൂർ സ്വർണപ്പിരിന് ഊരിലെ ആകാശ് എന്ന ബാലനെയാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്ന കുട്ടിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിക്കുകയുമുണ്ടായി. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
അതേസമയം തെരുവ് നായ ഓട്ടോറിക്ഷയ്ക്ക് വട്ടം ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. കായംകുളം രണ്ടാം കുറ്റിയിലാണ് സംഭവം. കറ്റാനം സ്വദേശി രാജപ്പനാണ് പരിക്ക് പറ്റിയത്. ഡ്രൈവറെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Comments