‘ഖുറാൻ വ്യാഖ്യാനം ചെയ്യലല്ല കോടതിയുടെ ജോലി‘: ഹിജാബ് കേസിൽ പരാതിക്കാരികൾക്ക് സുപ്രീം കോടതിയിൽ തിരിച്ചടി തുടരുന്നു- SC on Hijab issue
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഖുറാൻ വ്യാഖ്യാനം ചെയ്യലല്ല കോടതിയുടെ ജോലി‘: ഹിജാബ് കേസിൽ പരാതിക്കാരികൾക്ക് സുപ്രീം കോടതിയിൽ തിരിച്ചടി തുടരുന്നു- SC on Hijab issue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ലെന്ന് സുപ്രീം കോടതി. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി മതപരമായ വീക്ഷണ കോണിൽ വിശകലനം ചെയ്യുമ്പോൾ പാളിച്ച പറ്റി എന്ന പരാതിക്കാരികളുടെ അഭിഭാഷകരുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.

ഹിജാബ് ധാരണം സ്വകാര്യതയുമായും മാന്യതയുമായും സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട വിഷയമാണെന്നും, അതിന് മതപരമായ മാനങ്ങൾ കൂടിയുണ്ടെന്നും പരാതിക്കാരികളുടെ അഭിഭാഷകർ വാദിച്ചു. ഇസ്ലാമിക കാഴ്ചപ്പാട് ഹൈക്കോടതി പരിഗണിച്ച വിധം ശരിയായില്ലെന്നും അവർ വാദിച്ചു. ഇതിനോടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

‘ഇതിൽ ഒരു മാർഗ്ഗം ഖുറാൻ വ്യാഖ്യാനം ചെയ്യുക എന്നുള്ളതാണ്. എന്നാൽ ഞങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ല. ഞങ്ങൾക്ക് അത് ചെയ്യാൻ സാധിക്കില്ല. മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നത് കോടതിയുടെ കർത്തവ്യങ്ങളിൽ പെടുന്നില്ലെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതി എന്ത് പറഞ്ഞു എന്നതല്ല ഇപ്പോൾ പരിശോധിക്കുന്നത്. അപ്പീലുകളിൽ സ്വതന്ത്രമായ പരിശോധനയാണ് നടക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹിജാബ് ധാരണത്തെ സിഖുകാരുടെ തലപ്പാവ് ധാരണവുമായി ബന്ധപ്പെടുത്താനുള്ള പരാതിക്കാരുടെ ശ്രമങ്ങൾക്കും സുപ്രീം കോടതിയിൽ തിരിച്ചടി ഏറ്റിരുന്നു. ഹിജാബ് ധരിക്കുന്നതിനെ സിഖുകാരുടെ തലപ്പാവ് ധാരണവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സിഖുകാരുടെ തലപ്പാവ് ധാരണം അവരുടെ മതാചാരത്തിൽ പറയുന്ന അഞ്ച് അനിവാര്യ ആചരണങ്ങളുടെ ഭാഗമാണ്. ഇക്കാര്യം സുപ്രീം കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്ന് ന്യായാധിപർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്കാരവുമായി ഇഴചേർന്നിരിക്കുന്നതാണ് സിഖുകാരുടെ തലപ്പാവ് ധാരണമെന്നും സുപ്രീം കോടതി വിശദീകരിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധാരണം നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനം മതനിന്ദയാണ് എന്നാണ് ഹർജിക്കാരുടെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ പാടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് മാർച്ച് 15ന് കർണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ തുടർവാദം കേൾക്കൽ സെപ്റ്റംബർ 19ലേക്ക് മാറ്റിയതായും സുപ്രീം കോടതി അറിയിച്ചു.

Tags: Supreme CourtHijabQuran
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies