സ്വന്തം ജനതയെ സംരക്ഷിക്കാൻ കഴിയാത്തവർ ജമ്മു കശ്മീരിനെ നാശത്തിലേയ്ക്ക് തള്ളിയിടാൻ ശ്രമിക്കുന്നു; പാകിസ്താനെ കടന്നാക്രമിച്ച് ​ഗുലാം നബി ആസാദ്- Ghulam Nabi Azad, Jammu Kashmir, Pakistan
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം ജനതയെ സംരക്ഷിക്കാൻ കഴിയാത്തവർ ജമ്മു കശ്മീരിനെ നാശത്തിലേയ്‌ക്ക് തള്ളിയിടാൻ ശ്രമിക്കുന്നു; പാകിസ്താനെ കടന്നാക്രമിച്ച് ​ഗുലാം നബി ആസാദ്- Ghulam Nabi Azad, Jammu Kashmir, Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 08:06 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പാകിസ്താനെ കടന്നാക്രമിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ​ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടതകൾക്കും നാശത്തിനും പാകിസ്താൻ ആണ് കാരണമെന്ന് ആസാദ് തുറന്നടിച്ചു. സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്താൻ, ജമ്മു കശ്മീരിലെ ജനങ്ങളെ പ്രശ്നങ്ങളിലേയ്‌ക്ക് തള്ളിയിടാൻ നിരന്തരം ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ​ഗുലാം നബി ആസാദ്.

അഞ്ചു പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ശേഷം പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഗുലാം നബി ആസാദ്. അതിന്റെ ഭാഗമായി ജമ്മു കശ്മീരിലുടനീളം വിവിധ റാലികളും പൊതുയോഗങ്ങളും അദ്ദേഹം നടത്തുന്നു. പ്രാദേശിക തീവ്രവാദ ചിന്താഗതിക്കാരോട് ആയുധം താഴെ വെയ്‌ക്കണമെന്നും അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. തീവ്രവാദത്തിന്റെ പാതയിലൂടെ സഞ്ചരിച്ച രാജ്യങ്ങൾ എല്ലാം തന്നെ സ്വയം ഇരയായി തീർന്നുവെന്നും അവിടങ്ങളിലെ മുഴുവൻ തലമുറയെയും മരണത്തിന്റെയും രക്തചൊരിച്ചിലുകളുടെയും അവസ്ഥയിലേയ്‌ക്ക് എത്തിച്ചുവെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ പറഞ്ഞു.

തോക്ക് ഉപേക്ഷിച്ച് തങ്ങളുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി സമാധാനപരമായ ജീവിതം നയിക്കാൻ തീവ്രവാദത്തിന് മുന്നിട്ടിറങ്ങുന്നവരോട് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനെ അശാന്തമാക്കരുതെന്നും സമാധാനം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 നിയമവുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയ്‌ക്ക് മാത്രമാണ് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PakistanJammu KashmirGhulam Nabi Azad
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies