ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിങ്ങൾ അസദുദ്ദീൻ ഒവൈസിയുടെ കുടുംബ സ്വത്തല്ലെന്നും അവർ ഇന്ത്യയുടെ ഭാഗമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യൻ മുസ്ലിങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒവൈസിക്കെന്ത് അവകാശമാണുള്ളത്. രാഷ്‌ട്രീയ മുതലെടുപ്പിനായി മുസ്ലിം വിഭാഗത്തെ കൂട്ടുപിടിക്കുന്ന അധികാര മോഹിയാണ് ഒവൈസി എന്ന് അദ്ദേഹം തുറന്നടിച്ചു.
ഒവൈസി മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. ജനപ്രതിനിധി ആയ ഒരാൾക്ക് എങ്ങനെയാണ് ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയുന്നത്. മുഖ്യമന്ത്രിയായ തനിക്ക് ഒരിക്കലും ഇത്തരത്തിൽ ചിന്തിക്കാൻ സാധ്യമല്ലെന്നും എല്ലാവരെയും ഒരുപോലെ കാണാനേ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ടി വി സംഘടിപ്പിച്ച ഭാരത് ഉച്ചകോടി ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഒവൈസിക്കെതിരെ കടന്നാക്രമിച്ചത്.
മുസ്ലിങ്ങൾക്ക് ഇന്ത്യയുടെ ചരിത്രവുമായി പൊക്കിൾകൊടി ബന്ധമാണുള്ളത്. അവരെ പ്രത്യേകം തരം തിരിച്ചു നിർത്തി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന ഒവൈസി മുസ്ലിങ്ങളുടെ അന്തകനാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയുടെ വളർച്ചയിൽ മുസ്ലിങ്ങൾക്ക് വ്യക്തമായ പങ്കുണ്ട്. ഒവൈസിയുടെ പാർട്ടി വോട്ടിന് വേണ്ടി മാത്രം അവരെ കൂട്ടുപിടിക്കുമ്പോൾ ബിജെപി മുസ്ലിങ്ങളുടെ ഉന്നമനത്തിന് കൂടി പ്രാധാന്യം നൽകി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ ബിജെപിയിൽ നിരവധി മുസ്ലിം നേതാക്കളും പ്രവർത്തകരുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments