ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.കേരളത്തിൽ മാത്രം പ്രതിവർഷം 60,000-ത്തിലധികം പേരിലാണ് ക്യാൻസർ കണ്ടെത്തുന്നത്. ആഗോളത്തലത്തിൽ 50 വയസ്സിന് താഴെ പ്രായമുള്ളവരിൽ ക്യാൻസർ വർദ്ധിക്കുന്നതായും പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഓരോ തലമുറയിലും ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിച്ചുവരികയും തുടർന്നുള്ള തലമുറകളിൽ അത് വർദ്ധിക്കുകയും ചെയ്യുന്നതായി നേച്ചർ റിവ്യൂസ് ക്ലിനിക്കൽ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മദ്യപാനം, ഉറക്കക്കുറവ്, പൊണ്ണത്തടി, പുകവലി, ഉയർന്ന സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കാരണം നേരത്തെയുള്ള ക്യാൻസർ കേസുകൾ വർദ്ധിക്കുന്നതായി പഠനങ്ങൾ പറയുന്നു.എന്നാൽ ചില ഭക്ഷണങ്ങൾ ക്രമീകരിച്ചാൽ ക്യാൻസറിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സമീകൃതാഹാരമാണ് പാൽ. എന്നിരുന്നാലും ക്യാൻസർ രോഗിയാക്കുന്നതിൽ പാലിന് പ്രധാന പങ്കുണ്ട്. പാലിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്നു. ശരീര കോശങ്ങൾ വളരുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്ന വിറ്റാമിൻ ഡി കുറയുന്നത് പുരുഷന്മാരിൽ പ്രോസ്‌ട്രേറ്റ് ക്യാൻസർ ഉണ്ടാക്കും.
കൂടുതൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുള്ള മാംസാഹാരം കഴിക്കുന്നതും ക്യാൻസറിന് കാരണമാകും. റെഡ് മീറ്റ്, ബീഫ്, മട്ടൻ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവർക്ക് വൻകുടലിൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.രാസവസ്തുക്കൾ ചേർത്ത്് ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചുവെയ്‌ക്കുന്ന ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
മറ്റുള്ളവരെ അപേക്ഷിച്ച് മദ്യപിക്കുന്നവരിൽ ക്യാൻസർ സാധ്യത മൂന്നിരട്ടിയാണ്. മദ്യപാനികളിൽ വായ്, തൊണ്ട, കരൾ എന്നീ ക്യാൻസറുകളാണ് പൊതുവെ കണ്ടുവരുന്നത്. അമിതമായ ചൂടിൽ കനലിൽ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നതും ക്യാൻസറിന് കാരണമാകും.പാശ്ചാത്യവൽക്കരിച്ച ഭക്ഷണക്രമവും ജീവിതശൈലിയും പോലുള്ള ഘടകങ്ങൾ നേരത്തെയുള്ള ക്യാൻസർ പകർച്ചവ്യാധിക്ക് കാരണമായേക്കും.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ക്യാൻസറിനെ തടയാനാകും. ആരോഗ്യകരമായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്‌ക്കും. ധാരാളമായി പഴങ്ങളും പച്ചക്കറികളും, നാരുകളുള്ള ധാന്യങ്ങളും ആരോഗ്യകരമായ പ്രോട്ടീനുകളും അടങ്ങിയ ധാന്യങ്ങൾ കഴിക്കുക.
Comments