ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഗുരുതര ജനിതക രോഗം ബാധിച്ച പിഞ്ചു കുഞ്ഞിന് പ്രതീക്ഷയുടെ പുതുകിരണങ്ങൾ . സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച കുഞ്ഞിന് സൗജന്യമായി 16 കോടി രൂപ വിലയുള്ള ഇൻജെക്ഷൻ നൽകാൻ തയ്യാറായി വിദേശ കമ്പനി രംഗത്ത് എത്തി. നരേന്ദ്ര മോദിയുടെ ജന്മദിനമായ ശനിയാഴ്ചയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.
ഗോണ്ടാ സ്വദേശികളായ ദമ്പതികളുടെ ആറ് മാസം പ്രായമായ ആൺകുട്ടിയ്‌ക്കാണ് മരുന്ന് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമെന്ന നിലയിൽ എസ്എംഎം ബാധിച്ച കുട്ടികൾക്ക് മരുന്ന് നൽകാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച പേരുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് കുട്ടിയുടെ പേര് തിരഞ്ഞെടുത്തത്.
സോൾജീൻസ്മ എന്ന മരുന്നാണ് എസ്എംഎ ബാധിച്ച കുട്ടികൾക്ക് നൽകുക. രണ്ട് വയസ്സിന് മുൻപ് ഈ മരുന്ന് നൽകണം എന്നാണ്. 16 മുതൽ 20 കോടി രൂപയാണ് ഇതിന്റെ വിലയെന്നതിനാൽ വലിയ ധനസമാഹരണം ഉൾപ്പെടെ നടത്തിയാണ് കുട്ടികൾക്ക് മരുന്ന് വാങ്ങി നൽകാറുള്ളത്.
Comments