വരത്തന്മാരുടെ പ്രത്യയശാസ്ത്രം,അധികാരങ്ങൾ കവരാനാവില്ല; പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരെ കെകെ രാഗേഷ് തടഞ്ഞു;വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു; സർക്കാരിനെതിരെ തെളിവുകൾ നിരത്തി ഗവർണർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വരത്തന്മാരുടെ പ്രത്യയശാസ്ത്രം,അധികാരങ്ങൾ കവരാനാവില്ല; പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരെ കെകെ രാഗേഷ് തടഞ്ഞു;വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു; സർക്കാരിനെതിരെ തെളിവുകൾ നിരത്തി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ വധശ്രമത്തിലെ തെളിവുകൾ പുറത്ത് വിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിആർഡിയും മാദ്ധ്യമങ്ങളും ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം പുറത്ത് വിട്ടത്. വധശ്രമം ഗൂഢാലോചനയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിനെതിരെയുള്ള തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. അത് വരെ ഒപ്പം വേദിയിലുണ്ടായിരുന്ന ആൾ പ്രതിഷേധം ആരംഭിച്ചപ്പോൾ താഴേക്ക് പോയി. പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരനെ പിന്തിരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നിന്നടക്കം പ്രതിഷേധക്കാർ ആസൂത്രിതമായി എത്തി. പ്രതിഷേധക്കാർ എത്തിയത് പ്ലക്കാർഡുകളുമായിട്ടാണ്ആ.സൂത്രിതമല്ലെങ്കിൽ പ്ലക്കാർഡ് എവിടുന്ന് വന്നുവെന്ന് അദ്ദേഹം ചോദിച്ചു.

വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തി,സ്വന്തം ജില്ലയാണെന്ന് പറഞ്ഞു,നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്തെന്ന് പറയണോ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗവർണർ

നൂറുകണക്കിന് പോലീസുകാർ സ്ഥലത്ത് ഉണ്ടായിട്ടും പൊതുവേദിയിൽ വെച്ച് ആക്രമണമുണ്ടായി.പ്രതിഷേധക്കാരെ തടയുന്നതിൽ നിന്ന് പോലീസുകാരെ പിന്തിരിപ്പിച്ചു. പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാരിലുള്ള ഉന്നതനാണെന്ന് ഗവർണർ ആരോപിച്ചു. ഐപിസി 124 എടുത്തുപറഞ്ഞാണ് അദ്ദേഹം തനിക്കെതിരെയുണ്ടായ ചരിത്രകോൺഗ്രസിലെ വധശ്രമം ചൂണ്ടിക്കാട്ടിയത്. 7വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

സമ്മർദ്ദതന്ത്രം വിലപ്പോവില്ലെന്നും അധികാരങ്ങൾ കവരാനാവില്ലെന്നും ഗവർണർ ആവർത്തിച്ചു.രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കണ്ട.സർക്കാർ എല്ലാ സീമകളും ലംഘിക്കുകയാണ്.എന്റെ അധികാരം കുറയ്‌ക്കാൻ നിങ്ങളാരാണെന്ന് അദ്ദേഹം ചോദിച്ചു. കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള മുന്നണിയാണ്. ഭരണഘടനയെവരെ കുറ്റപ്പെടുത്തിയ മന്ത്രിയും പാക് ഭാഷയിൽ സംസാരിക്കുന്ന എംഎൽഎയുമുണ്ട്. വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു. കണ്ണൂരിൽ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി.

ചരിത്ര കോൺഗ്രസിൽ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു. ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവർണർ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതിൽ നിന്ന് പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാറിലുള്ള ഉന്നതനെന്നും ഗവർണർ ആരോപിച്ചു. ഐപിസി സെക്ഷൻ വായിച്ചുകേൾപ്പിച്ചായിരുന്നു ഗവർണറുടെ വിശദീകരണം.

ഇർഫാൻ  സമയക്രമം ലംഘിച്ചു. 35 മിനിറ്റാണ് അന്ന് പ്രസംഗിച്ചത്. 45 മിനിറ്റുള്ള പരിപാടിയ്‌ക്ക് അന്ന് ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.എന്നിട്ടും അനുവദിച്ചത് മൂന്ന് മിനിറ്റ് മാത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിപുലമായ സന്നാഹങ്ങളോട് കൂടിയാണ് വാർത്തസമ്മേളനം നടക്കുന്നത്.

Tags: KannurCMGovernor of Kerala
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies