കരിപ്പൂർ: കരിപ്പൂരിൽ 1.37 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായിട്ടുണ്ട്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, കോഴിക്കോട് കക്കട്ടിൽ അബ്ദുൾ ഷാമിൽ എന്നിവരാണ് പിടിയിലായത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജംഷീദിന്റെ കൈവശം 1054 ഗ്രാം സ്വർണവും, അബ്ദുൾ ഷാമിലിന്റെ കൈവശം 679 ഗ്രാം സ്വർണവും, ബുഷ്റ 1077 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ബുഷ്റ സ്വർണം എത്തിച്ചത്. ഇതിന് പുറമെ വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ ഒരു കിലോയോളം സ്വർണവും കണ്ടെത്തിയിട്ടുണ്ട്. ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ എട്ട് സ്വർണക്കട്ടികളാണ് കണ്ടെത്തിയത്.
Comments