രാഷ്ട്രീയ പാർട്ടികൾക്ക് 2000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രീയ പാർട്ടികൾക്ക് 2000 രൂപയ്‌ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 11:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാഷ്‌ട്രീയ പാർട്ടികൾ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2000 രൂപയ്‌ക്ക് മുകളിൽ സംഭാവന നൽകുന്ന ആളുകളുടെ പേരുവിവരങ്ങൾ ഇനി രഹസ്യമായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. പാർട്ടിക്ക് ഒരാളിൽ നിന്ന് ലഭിക്കുന്ന മൊത്തം സംഭാവന 20 കോടിയോ അല്ലെങ്കിൽ ആകെ സംഭാവനകളുടെ 20 ശതമാനമോ ആക്കി ചുരുക്കാനും നിർദ്ദേശമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിൽ ഇതനുസരിച്ച് ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ നിയമമന്ത്രി കിരൺ റിജിജുവിന് കത്ത് നൽകിയിട്ടുണ്ട്.

അംഗീകാരമില്ലാത്ത പാർട്ടികൾക്കെതിരെ നടപടിയെടുക്കുക എന്നതായിരുന്നു ആദ്യപടി. ഇപ്പോൾ അംഗീകൃത പാർട്ടികളുടെ പ്രവർത്തനരീതി പരിഷ്‌കരിക്കാനും കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും എതിരായി നടപടിയെടുക്കാനുമാണ് കമ്മീഷന്റ തീരുമാനം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിൽ രാഷ്‌ട്രീയ പാർട്ടികൾ 20,000 രൂപയോ അതിൽ കൂടുതലോ സ്വീകരിച്ചാൽ മാത്രം സംഭാവനകളുടെ വിശദാംശങ്ങളും, സ്വീകരിച്ച സ്ഥാപനത്തിന്റെ വിവരങ്ങളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് നിരീക്ഷകനോട് വെളിപ്പെടുത്തിയാൽ മതി. ഈ മാനദണ്ഡത്തിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഒരു സ്ഥാനാർത്ഥി ആദ്യം എംഎൽഎയായി മത്സരിക്കുകയും പിന്നീട് എംപിയായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ, ഓരോ തിരഞ്ഞെടുപ്പിനും രണ്ട് പ്രത്യേക അക്കൗണ്ടുകൾ തുറക്കേണ്ടതുണ്ട്. മത്സരിക്കുന്ന ഓരോ തിരഞ്ഞെടുപ്പിനും സ്ഥാനാർത്ഥി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതുവഴി കമ്മീഷന് സ്ഥാനാർത്ഥികളുടെ ചെലവ് പരിധി നിരീക്ഷിക്കാനും അതിൽ സുതാര്യത കൊണ്ടുവരാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചില രാഷ്‌ട്രീയ കക്ഷികൾ തങ്ങൾ സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ, അവരുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ട് സ്റ്റേറ്റ് മെൻറിൽ വൻ തുക സ്വീകരിച്ചതായി കാണിക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിലുള്ള ഇടപാടുകൾ നടന്നതായി കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങുന്നത്.

Tags: Election Commissionpolitical party
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies