20,000,000,000,000,000 - എണ്ണാമെങ്കിൽ എണ്ണിക്കോ; ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം ആദ്യമായി കണ്ടെത്തി ശാസ്ത്രജ്ഞർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20,000,000,000,000,000 – എണ്ണാമെങ്കിൽ എണ്ണിക്കോ; ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം ആദ്യമായി കണ്ടെത്തി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 09:12 am IST
FacebookTwitterWhatsAppTelegram

ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും ഭാരത്തേക്കാൾ അധികമാണ് ഭൂമിയിലൂടെ നടക്കുന്ന ഉറുമ്പുകളുടെ ഭാരം എന്നൊരു പറച്ചിൽ കാലങ്ങളായി ഉണ്ടായിരുന്നു. കാരണം എവിടെ നോക്കിയാലും നമുക്ക് ഉറുമ്പുകളെ കാണാനാകും. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ഉപമ പറയാറുള്ളത്. എന്നാൽ ലോകത്താകെയുള്ള ഉറുമ്പുകളുടെ എണ്ണം എത്രയെന്നത് ആരും കണ്ടുപിടിച്ചിട്ടില്ല. ഇപ്പോഴിതാ ഭൂമിയിലെ ഉറുമ്പുകളുടെ ഏകദേശം എണ്ണം ആദ്യമായി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 20,000,000,000,000,000 അതായത് 20 ക്വാഡ്രില്യൻ ഉറുമ്പുകൾ ഭൂമിയിൽ എല്ലായിടത്തുമായി ഉണ്ടെന്നാണ് കണ്ടെത്തൽ. ഹോങ്കോംഗിലെ ഗവേഷകരാണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 489ഓളം ഡാറ്റകൾ ശേഖരിച്ചാണ് കണക്കുകൾ തയ്യാറാക്കിയത്. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സ് ജേണലിലാണ് ഉറുമ്പുകളുടെ എണ്ണം കണ്ടെത്തിയിരിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉറുമ്പുകളുടെ എണ്ണം ഓരോ മേഖലകളും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉറുമ്പുകളുടെ എണ്ണം വളരെ അധികം കൂടുതലായിരിക്കും.

ലോകത്തിലെ എല്ലാ ഉറുമ്പുകളുടേയും ഭാരം കണക്കാക്കിയാൽ അത് ഏകദേശം 12 ദശലക്ഷം ടൺ വരുമെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ആകെ പക്ഷികളുടേയും സസ്തനികളുടേയും ഭാരം 2 ദശലക്ഷം ടൺ ആണെന്ന് പറയുമ്പോഴാണ് അതിലെ ഭീമമായ വ്യത്യാസം നമുക്ക് മനസിലാകുന്നത്. ഹോങ്കോംഗ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിൽ നിന്നുള്ള സംഘമാണ് ഈ പഠനത്തിന് പിന്നിൽ. ഏകദേശം 100 ദശലക്ഷം വർഷത്തിലധികമായി ഉറുമ്പുകൾ ഭൂമിയിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുവരെ 12,000ത്തിലധികം ഉറുമ്പുകളെ ഭൂമിയിൽ കണ്ടെത്തിയിട്ടുണ്ട്.

Tags: earth
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies