ന്യൂഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ബോളിവുഡ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മദ്ധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ്. അജയ് ദേവ്ഗണും സിദ്ധാർത്ഥ് മൽഹോത്രയും ഒന്നിക്കുന്ന ‘താങ്ക് ഗോഡ്’ എന്ന ചിത്രം നിരോധിക്കണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനോട് മന്ത്രി ആവശ്യപ്പെട്ടു.
മരണത്തിന്റെ ദേവനായ യമനെ അനുഗമിക്കുന്ന ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് പറഞ്ഞു.അർദ്ധ നഗ്നരായ സ്ത്രീകൾ ചിത്രഗുപ്തനെ ചുറ്റി നിൽക്കുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്.ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ അജയ് ദേവ്ഗൺ വിവാദപരമായ പരാമർശം നടത്തിയിരുന്നു. നടന്റെ പരാമർശങ്ങൾ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
केंद्रीय सूचना एवं प्रसारण मंत्री श्री @ianuragthakur जी को पत्र लिखकर फिल्म ‘थैंक गॉड’ को बैन किए जाने के संबंध में आग्रह किया।
फिल्म में कायस्थ समाज के आराध्य देव श्री चित्रगुप्त जी पर आपत्तिजनक दृश्य व अभद्र टिप्पणी की गई है।
जिसका समाज घोर विरोध करता है।#Boycott_ThankGodMovie pic.twitter.com/gH8CsekTWY— Vishvas Kailash Sarang (@VishvasSarang) September 18, 2022
അതിനാൽ സിനിമയുടെ ചിത്രീകരണം തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിലെ നിർമ്മാതാക്കളും അഭിനേത്രികളും കഴിഞ്ഞ കുറേ വർഷങ്ങളായി ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും സാരംഗ് ആരോപിച്ചു. അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, രാഹുൽ പ്രീത് സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറാണ് താങ്ക് ഗോഡ്.
Comments