ഭക്ഷണം കഴിക്കുന്നതിന് പ്രത്യേകിച്ച് ചിട്ടയൊന്നും കാത്ത് സൂക്ഷിക്കാത്തവരാണ് നമ്മൾ. എല്ലാം വാരി വലിച്ച് കഴിക്കും. ഇതിന്റെ അനന്തര ഫലമോ?. എന്നും ഓരോരോ അസുഖങ്ങൾ.
എല്ലാ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് ഗുണമല്ല ചെയ്യുന്നത് എന്നാണ് ആയുർവേദം പറയുന്നത്. നാം അറിയാതെ കഴിക്കുന്ന ഭക്ഷണ കോമ്പിനേഷനുകൾ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു. ഈ കോമ്പിനേഷനുകൾ ശരീരത്തിനുള്ളിൽ എത്തിയാൽ ഉണ്ടാക്കുന്ന ടോക്‌സിനുകളാണ് ഇത്തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ഇത് ഒഴിവാക്കാൻ ഒന്നിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുകയാണ് ഉചിതം.
പാലും പഴവും
ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ് പാലും പഴവും. എന്നാൽ ഇത് ഒന്നിച്ച് കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഇവയുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന ടോക്‌സിനുകൾ ചുമ, ജലദോഷം, അലർജി, ശ്വാസം മുട്ടൽ എന്നിവയ്‌ക്ക് കാരണമാകുന്നു.
ചീസും തൈരും
പാലിൽ നിന്നും ഉണ്ടാക്കുന്ന രണ്ട് വസ്തുക്കളാണ് ചീസും തൈരും. എന്നാൽ അസംസ്‌കൃത വസ്തു ഒന്നാണെങ്കിലും ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ പണി പാളും. ദഹനക്കുറവ്, നെഞ്ചെരിച്ചൽ, വയർ വീർക്കുക തുടങ്ങിയവയാണ് ഇവ രണ്ടും ഒന്നിച്ചു കഴിച്ചാൽ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ.
തണ്ണിമത്തനും ആപ്പിളും
ശരീരത്തിനെ ഏറെ ഗുണം ചെയ്യുന്ന ഫല വർഗ്ഗമാണ് ആപ്പിളും തണ്ണിമത്തനും. ജലാംശം ആവോളം അടങ്ങിയ ഫലമാണ് തണ്ണിമത്തൻ. അതുകൊണ്ട് തന്നെ വേഗത്തിൽ ദഹിച്ച് പോകുന്നു. ഇതിനൊപ്പം കട്ടിയേറിയ ആപ്പിൾ മഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും.
പച്ചക്കറികളും പഴങ്ങളും
ആരോഗ്യത്തിനായി ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം എന്നാണ് ഡോക്ടർമാർ പൊതുവെ നൽകുന്ന ഉപദേശം. എന്നാൽ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പറയുന്നത്. പഴങ്ങളിലുള്ള പഞ്ചസാര പച്ചക്കറി ദഹിക്കുന്നത് തടസ്സമാകും. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് വഴിവയ്‌ക്കുക.
മുട്ടയും ഉരുളക്കിഴങ്ങും
മുട്ടയും ഉരുളക്കിഴങ്ങും കൊണ്ടുള്ള കറി ഭൂരിഭാഗം പേർക്കും ഇഷ്ടമായിരിക്കും. എന്നാൽ ഇവ രണ്ടും കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് മുട്ട. കാർബോഹൈഡ്രേറ്റിനാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ഇവ രണ്ട് ഒരുമിച്ച് കഴിക്കുന്നത് പ്രോട്ടീൻ ആഗിരണത്തിന് തടസ്സമുണ്ടാക്കുമെന്നാണ് പറയുന്നത്.
Comments