പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന ; അന്വേഷണ സംഘത്തെ എത്തിച്ചത് വ്യോമസേന വിമാനത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന ; അന്വേഷണ സംഘത്തെ എത്തിച്ചത് വ്യോമസേന വിമാനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 07:04 am IST
FacebookTwitterWhatsAppTelegram

എറണാകുളം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കായി അന്വേഷണ സംഘം എത്തിയത് വ്യോമസേനയുടെ വിമാനത്തിൽ. എൻഐഎ , ഇഡി ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് ഗജരാജ എന്ന വ്യോമസേനയുടെ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. രാത്രി 7 മണിയോടെ എത്തിയ സംഘത്തിന്റെ പക്കൽ മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. പരിശോധന സംബന്ധിച്ചുള്ള വിവരങ്ങൾ ലോക്കൽ പോലീസിനെ സംഘം അറിയിച്ചിരുന്നു.

എന്നാൽ വിശദ വിവരങ്ങൾ കൈമാറിയിരുന്നില്ല. പരിശോധന നടന്ന ഇടങ്ങളിൽ എല്ലാം വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യ സുരക്ഷാ ചുമതല നൽകിയിരുന്നത് സിആർപിഎഫിനാണ്. മലപ്പുറം, കോഴിക്കോട് , കണ്ണൂർ, പാലക്കാട് , തൃശൂർ, തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട , കോട്ടയം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പ്രധാനമായും പരിശോധന നടന്നത്.

നിരവധി നേതാക്കന്മാരുടെ വീടുകളിലും ഓഫിസിലും പരിശോധനകൾ നടന്നു. മിക്ക നേതാക്കന്മാരെയും അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പലയിടങ്ങളിലും പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് പ്രവർത്തകർ ഇറങ്ങി ഓടിയ സംഭവങ്ങൾ വരെ പുറത്ത് വന്നിരുന്നു.

അതേസമയം പരിശോധനകൾക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ടെങ്കിലും തുടർ നടപടികളുമായി മുന്നോട്ട് പോവുകയാണ് എൻ ഐ എ. സംസ്ഥാനത്ത് അറസ്റ്റിലായ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇവരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഒരു മാസത്തേക്ക് റിമാന്റ് ചെയ്ത ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. ഇതുകൂടാതെ കസ്റ്റഡിയിൽ എടുത്ത മറ്റുള്ള പ്രവർത്തകരിൽ വിശദമായി ചോദ്യം ചെയ്യേണ്ടവരെ ഡൽഹിയിലേക്ക് കൊണ്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

 

Tags: EDNIAnews updation
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies