ന്യൂയോർക്ക്: ഒരു കാലത്ത് ടെന്നീസ് കാണാൻ ആരാധകരെ മോഹിപ്പിച്ചിരുന്ന താരം. കളിക്കളത്തിലെ സൗമ്യതയുടേയും പ്രതിഭയുടേയും ആൾരൂപം. വനിതാ ടെന്നീസിലെ എക്കാലത്തേയും മികച്ച താരമായ സ്റ്റെഫി ഗ്രാഫ് ഇന്നും വേദനിക്കുന്നത് തന്റെ പിതാവി നുണ്ടായ ദുരനുഭവം ഓർത്ത്. തന്റെ കരിയറിലെ വൻ ഉയർച്ചയ്ക്കിടെ സ്വന്തം പിതാവ് അനുഭവിക്കേണ്ടി വന്ന നിയമനടപടികളും ജയിൽവാസവുമാണ് സ്റ്റെഫി ഗ്രാഫിനെ ഇന്നും വേട്ടയാടുന്നത്.
1990കളിലാണ് വൻ സമ്പത്തിനുടമയായിരുന്ന സ്റ്റെഫി ഗ്രാഫ് നികുതിവെട്ടിച്ചതായി വാർത്തപരന്നത്. അന്ന് സ്റ്റെഫിയുടെ സമ്പത്ത് നേരിട്ട് കൈകാര്യം ചെയ്തിരുന്നത് പിതാവ് പീറ്റർ ഗ്രാഫായിരുന്നു. അന്വേഷണത്തിൽ നികുതി വെട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടത് അതിനാൽ തന്നെ പിതാവ് മാത്രമായിരുന്നുവെന്നതും സ്റ്റെഫി ഓർത്തെടുക്കുകയാണ്. തന്റെ ഉയർച്ചയുടെ ഘട്ടത്തിലും പിതാവിനെ നിയമക്കുരുക്കിൽ നിന്നും രക്ഷിക്കാനായില്ലെന്നും താരം പരിതപിക്കുന്നു.
ടെന്നീസ് ലോകത്ത് ഒരേ സമയം പുരുഷ വനിതാ ലോകതാരങ്ങളായി തിളങ്ങുമ്പോഴാണ് സ്റ്റെഫി ഗ്രാഫും ആന്ദ്രേ അഗാസിയും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. ടെന്നീസ് ലോകം ഏറെ ആഘോഷിച്ച താരങ്ങളുടെ പ്രണയ വിവാഹത്തിന് ശേഷവും ഇരുവരും ടെന്നീസിൽ തങ്ങളുടെ സാന്നിദ്ധ്യം പല തരത്തിൽ ഇന്നും പ്രകടിപ്പിക്കുന്നുമുണ്ട്. കളത്തിൽ നിന്ന് പിന്മാറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇരുവരും ഇന്നും ഫാഷൻ ലോകത്ത് ആഗോള ബ്രാൻഡുകളുടെ ഇഷ്ടതാരങ്ങളാണ്.
Comments