വയനാട് : തൊണ്ടർനാട് കുഞ്ഞോത്ത് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ കണ്ടെത്തി. ഇന്ന് രാവിലെയോടെയായിരുന്നു പോസ്റ്ററുകൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ടൗണിന്റെ പലയിടത്തായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് പോസ്റ്ററുകൾ.
ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ പോരാടാനുള്ള ആഹ്വാനമാണ് പോസ്റ്ററിൽ ഉള്ളത്. സംഭവത്തിൽ തൊണ്ടർനാട് പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്.
Comments