റോജർ ഫെഡറർ ടെന്നീസ് കോർട്ടിൽ നിന്നും പടിയിറങ്ങി; വിടവാങ്ങിയത് മാന്യതയുടേയും സൗമ്യതയുടേയും ആൾരൂപം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

റോജർ ഫെഡറർ ടെന്നീസ് കോർട്ടിൽ നിന്നും പടിയിറങ്ങി; വിടവാങ്ങിയത് മാന്യതയുടേയും സൗമ്യതയുടേയും ആൾരൂപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലാവേർ കപ്പിലെ പ്രകടനത്തോടെ ടെന്നീസ് കോർട്ടിലെ മാന്യതയുടേയും സൗമ്യത യുടേയും ആൾരൂപമായ സ്വിറ്റ്‌സർലാന്റിന്റെ റോജർ ഫെഡറർ ടെന്നീസ് റാക്കറ്റ് നിലത്തു വച്ചു. റഫേൽ നദാലുമൊത്ത് ഡബിൾസ് മത്സരത്തിനിറങ്ങിയ ശേഷമാണ് തന്റെ അവസാന പ്രൊഫഷണൽ മത്സരവും ഫെഡറർ പൂർത്തിയാക്കിയത്. വികാര നിർഭരമായിട്ടാണ് കായിക ലോകം ഫെഡറർക്ക് യാത്രഅയപ്പ് നൽകിയത് .

താനെന്നും ശരീരവും മനസ്സും നൽകിയ ടെന്നീസ് കോർട്ടിൽ കാണികളെ നോക്കി അവസാനമായി കൈവീശുന്നതിനിടെ ഫെഡറർ വിതുമ്പി. നാദലടക്കം കണ്ണീർ തുടയ്‌ക്കുമ്പോൾ സാക്ഷികളായ ഏവരും തങ്ങളുടെ ഹീറോ മടങ്ങുന്നു എന്ന യാഥാർത്ഥ്യം അതേ വികാരത്തോടെയാണ് ഏറ്റുവാങ്ങിയത്. ഫെഡററുടെ ഭാര്യ മിർകയും നാല് കുട്ടികളും മാതാപിതാക്കളായ റോബർട്ടും ലിനെറ്റും അവസാന മത്സരത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.

ലോക ടെന്നീസിലെ അതികായന്മാർ യൂറോപ്പിലെ കരുത്തന്മാർക്കെതിരെ പോരാടാനിറ ങ്ങുന്ന ലാവേർ കപ്പിലാണ് ഫെഡറർ അവസാനമായി ഇറങ്ങിയത്. ഇതിഹാസ താരങ്ങളായ ഫെഡററും നദാലും ഒരുമിച്ച് ഡബിൾസിൽ ഇന്ന് ഇറങ്ങിയത് നിറഞ്ഞ സ്‌റ്റേഡിയത്തിലാണ്. ജോക്കോവിച്ച്, സിറ്റ്സിപാസ്, ആൻഡി മറെ അടക്കമുള്ള സുപ്രധാന താരങ്ങളും ലാവേർ കപ്പിൽ ഇത്തവണ കളിക്കാനിറങ്ങിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻ ടെന്നീസ് താരങ്ങളടക്കം ഫെഡററുടെ അവസാന പ്രൊഫഷണൽ മത്സരത്തിന് സാക്ഷിയാകാൻ എത്തിച്ചേർന്നിരുന്നു. ടെന്നീസ് ലോകത്തെ എക്കാലത്തേയും മാന്യതയുടെ പ്രതിരൂപമായി കാണുന്ന സ്വിസ് താരത്തിന് യോജിച്ച വിടവാങ്ങലാണ് കാണികൾ നൽകിയത്.

കഴിഞ്ഞ വിബിംൾഡണിൽ ക്വാർട്ടർ പോരാട്ടത്തിൽ ഹ്യൂബർട്ട് ഹർക്കാസിനോട് തോറ്റ് പുറത്തായ ശേഷം ഫെഡറർ മറ്റ് മത്സരങ്ങൾ കളിച്ചിരുന്നില്ല. ലാവേർ കപ്പ് സംഘാടകരാണ് ഫെഡററുടെ സാന്നിദ്ധ്യം ഉറപ്പാക്കികൊണ്ട് വിടവാങ്ങൽ ചടങ്ങിന് കളമൊരുക്കിയത്. 2020ലിന് ശേഷം 11 ഗ്രാന്റ്സ്ലാം മത്സരങ്ങൾ നടന്നപ്പോൾ പരിക്കും മോശം ഫോമും കാരണം മൂന്നെണ്ണത്തിൽ മാത്രമാണ് ഫെഡറർ പങ്കെടുത്തത്. കഴിഞ്ഞയാഴ്ചയാണ് താൻ ടെന്നീസ് ലോകത്തിൽ നിന്ന് പിന്മാറുന്നുവെന്ന സൂചന ഫെഡറർ നൽകിയത്. 18 മാസത്തിനിടെ മൂന്ന് തവണ കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാകേണ്ടി വന്നശേഷമാണ് 41കാരൻ കളത്തിലേയ്‌ക്ക് മടങ്ങിയെത്തിയത്.

ലോക ടെന്നീസിൽ 2004 മുതൽ 2008 വരെ തുടർച്ചയായി 237 ആഴ്ച ഫെഡറർ ലോക ഒന്നാം നമ്പറായിരുന്നു. 310 ആഴ്ചയോളമാണ് ലോക ഒന്നാം നമ്പർ പദവിയിൽ സ്വിസ് താരം എതിരാളി കളില്ലാതെ തുടർന്നത്. 2001ലെ വിംബിൾഡണിൽ അന്നത്തെ ടെന്നീസ് ഇതിഹാസം പീറ്റ് സാംപ്രാസിനെ തോൽപ്പിച്ച് കിരീടം ചൂടിക്കൊണ്ടാണ് റോഡർ ഫെഡററെന്ന 19 വയസ്സുകാരൻ ലോകടെന്നീസിൽ തന്റെ പ്രതിഭ തെളിയിച്ചത്.

1998ൽ ടെന്നീസ് കളത്തിലിറങ്ങിയ ഫെഡറർ കരിയറിലെ ആദ്യ എടിപി കിരീടം നേടിയത് 2001ലാണ്. 2016ലും 2020ലും 2021ലും പരിക്കുകൾ വില്ലനായപ്പോൾ ഒരു മത്സരം മാത്രമാണ് ഫെഡറർ കളിച്ചത്. ആകെ 20 ഗ്ലാന്റ്സ്ലാമുകളാണ് ഫെഡററുടെ സ്വീകരണമുറിയിലേയ്‌ക്ക് ഈ കാലയളവിൽ എത്തിയത്. ഇതിൽ എട്ടു വിംബിൾഡണുകളും ആറ് ഓസ്‌ട്രേലിയൻ ഓപ്പണും അഞ്ച് യുഎസ് ഓപ്പണും ഒരു ഫ്രഞ്ച് ഓപ്പൺ കിരീടവുമടങ്ങുന്നു.

Tags: federer
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies