മൂന്ന്മാസം പ്രായമുള്ളപ്പോൾ ഓപ്പൺഹാർട്ട് സർജറി; ജൻമനാ ഡൗൺ സിൻഡ്രോം; മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയ പെൺകുട്ടി ഇവളാണ്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂന്ന്മാസം പ്രായമുള്ളപ്പോൾ ഓപ്പൺഹാർട്ട് സർജറി; ജൻമനാ ഡൗൺ സിൻഡ്രോം; മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയ പെൺകുട്ടി ഇവളാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇത്തവണത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തി. ജൻമനാ ഡൗൺ സിൻഡ്രോം ബാധിച്ച, സൂറത്തിലെ അൻവി എന്ന പതിന്നാലുകാരിയെ. രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം യോഗ അഭ്യസിച്ച് ജീവിതത്തിലെ ചൈതന്യം വീണ്ടെടുക്കുന്ന അൻവിയെ പ്രതീക്ഷയുടെ പ്രകാശ കിരണമായിട്ടാണ് പ്രധാനമന്ത്രി പരിചയപ്പെടുത്തിയത്. അൻവിയുമായും അവളുടെ യോഗയുമായുമുള്ള തന്റെ കണ്ടുമുട്ടൽ അവിസ്മരണീയമാണെന്ന് ആയിരുന്നു പ്രധാനമന്ത്രി മൻ കി ബാത്തിൽ വിശേഷിപ്പിച്ചത്.

കഴിഞ്ഞ 10 നാണ് പ്രധാനമന്ത്രി അൻവിയെ നേരിട്ട് കണ്ടത്. അവൾക്ക് മുൻപിൽ അദ്ദേഹം യോഗയും ചെയ്തിരുന്നു. പാരാ സ്‌പോർട്‌സിൽ ഉൾപ്പെടെ ഇന്ത്യ വിജയക്കൊടി പാറിക്കുന്ന കാര്യം പരാമർശിച്ചാണ് പ്രധാനമന്ത്രി അൻവിയുടെ കഥ ശ്രോതാക്കൾക്കായി പങ്കുവെച്ചത്.

ജന്മനാ ഡൗൺ സിൻഡ്രോം ബാധിച്ച അൻവി കുട്ടിക്കാലം മുതൽ ഗുരുതരമായ ഹൃദ്രോഗവുമായി മല്ലിടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന്മാസം മാത്രം പ്രായമുള്ളപ്പോൾ ഓപ്പൺഹാർട്ട് സർജറിക്ക് വിധേയയായി. ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അൻവിയോ അവളുടെ മാതാപിതാക്കളോ തോൽവിക്കു വഴങ്ങിയില്ല. അൻവിയുടെ മാതാപിതാക്കൾ ഡൗൺ സിൻഡ്രോമിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും ശേഖരിക്കുകയും അൻവി മറ്റുള്ളവരെ ആശ്രയിക്കുന്നത് എങ്ങനെ കുറയ്‌ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.

ഒരു ഗ്ലാസ് വെള്ളം എങ്ങനെ ഉയർത്താം, ഷൂലെയ്‌സ് എങ്ങനെ കെട്ടാം, വസ്ത്രങ്ങൾ, ബട്ടൺ എങ്ങനെ ഇടാം തുടങ്ങിയ ചെറിയ കാര്യങ്ങൾ അവർ അൻവിയെ പഠിപ്പിക്കാൻ തുടങ്ങി. അൻവി പഠിക്കാനുള്ള മനസ്സ് കാണിച്ചതും കഴിവ് തെളിയിച്ചതും മാതാപിതാക്കളുടെ ഉത്സാഹം വർദ്ധിപ്പിച്ചു.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുന്ന സമയത്തായിരുന്നു, വേദനയിൽ നിന്നും രക്ഷ നേടാൻ മകൾ കാലുകൾ ചുമലിനോട് ചേർത്ത് ഉറങ്ങുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. അവളുടെ ശരീരത്തിന്റെ വഴക്കം തിരിച്ചറിഞ്ഞ അവർ അൻവിയെ യോഗയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു.

എന്നാൽ അൻവിക്ക് സ്വന്തം കാലിൽ നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നിട്ടും മാതാപിതാക്കൾ അവളെ പ്രോത്സാഹിപ്പിച്ചു. അമ്മയോടൊപ്പം യോഗ അഭ്യസിക്കാൻ തുടങ്ങിയ അവൾ ഇപ്പോൾ യോഗയിൽ വിദഗ്ധയായി മാറി. ഇന്ന് അൻവി രാജ്യത്തുടനീളമുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്യുന്നു. യോഗയാണ് അൻവിക്ക് പുതുജീവൻ നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യോഗ അൻവിയുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തി, ഇപ്പോൾ അവളുടെ ആത്മവിശ്വാസം അതിശയകരമായി വർദ്ധിച്ചുവെന്ന് മാതാപിതാക്കൾ തന്നോട് പറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. യോഗ അൻവിയുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും മരുന്നുകളുടെ ആവശ്യകത കുറയ്‌ക്കുകയും ചെയ്തു.

യോഗയുടെ ശക്തി പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അൻവി ഒരു മികച്ച കേസ് സ്റ്റഡിയാണെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾക്ക് അത്തരം ഗവേഷണങ്ങൾ വലിയ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pm narendra modi
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies