പനാജി:ഗോവയിൽ അനധികൃതമായി എത്തിയ 20 ബംഗ്ലാദേശികൾ അറസ്റ്റിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികള പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് പ്രതികൾ രാജ്യത്ത് എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരെ ഇവരുടെ രാജ്യത്തേയ്ക്ക് നാടു കടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇനിയും അനധികൃതമായി കുടിയേറി പാർക്കുന്നവരുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അറസ്റ്റിലായ 20 പേരുടെ നാടു കടത്തൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വ്യക്തമായ രേഖകളില്ലാതെ ഹോട്ടലുകളിലും മറ്റും ആളുകൾക്ക് താമസ സൗകര്യം നൽകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments