ആരേയും വിഡ്ഢിയാക്കാമെന്ന് വിചാരിക്കരുത്; അമേരിക്കയുടേത് കൃത്യമായ കച്ചവടം; എഫ്-16 പാകിസ്താന് വിൽക്കാനുള്ള നീക്കത്തിനെതിരെ ബൈഡനെ വിമർശിച്ച് എസ്.ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരേയും വിഡ്ഢിയാക്കാമെന്ന് വിചാരിക്കരുത്; അമേരിക്കയുടേത് കൃത്യമായ കച്ചവടം; എഫ്-16 പാകിസ്താന് വിൽക്കാനുള്ള നീക്കത്തിനെതിരെ ബൈഡനെ വിമർശിച്ച് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രതിരോധ രംഗത്ത് അമേരിക്കയുടെ പാക് അനുകൂല നയത്തിനെതിരെ ഇന്ത്യ. പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതിൽ നിന്നും പിന്മാറണമെന്ന താക്കീതാണ് എസ്.ജയശങ്കർ നൽകിയത്. ജോ ബൈഡൻ ഒപ്പിട്ട കരാറിൽ നിന്നും അമേരിക്ക പിന്മാറണ മെന്നാണ് ഇന്ത്യയുടെ ആവശ്യം. പാകിസ്താനെ പോലൊരു ഭീകരരാജ്യവുമായി പ്രതിരോധ കരാർ പുതുക്കാൻ പാകത്തിന് എന്ത് മാറ്റമാണ് ഇസ്ലാമാബാദിലുണ്ടായിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കണമെന്നും ജയശങ്കർ പറഞ്ഞു.

പ്രതിരോധ കാര്യത്തിൽ പാകിസ്താനുമായി ഒരു തരത്തിലും മൃദുസമീപനം എടുക്കരുതെന്നും ഇന്ത്യ തുറന്നടിച്ചു. ആരേയും വിഡ്ഢിയാക്കാമെന്ന് വിചാരിക്കരുതെന്ന രൂക്ഷ പദപ്രയോഗമാണ് ജയശങ്കർ അമേരിക്കയോട് നടത്തിയത്. എഫ്-16 ലഭിക്കുന്ന പാകിസ്താൻ അത് എവിടെ ആർക്കെതിരെയാണ് സജ്ജമാക്കി നിർത്തുക എന്ന് അമേരിക്കയ്‌ക്ക് അറിയില്ലേ എന്നും ജയശങ്കർ ചോദിച്ചു.

ഇസ്ലാമിക ഭീകരതയെ പ്രതിരോധിക്കുമെന്ന് എപ്പോഴും ആവർത്തിക്കുന്ന അമേരിക്ക എന്തു നയത്തിന്റെ പേരിലാണ് പാക്‌സ്താന് ആയുധം നൽകുന്നതെന്നും ജയശങ്കർ ചോദിച്ചു. പാക് ഭീകരതയെ എല്ലാ ദിവസവും നേരിടുന്ന ഇന്ത്യയ്‌ക്ക് വൻതിരിച്ചടിയാണ് അമേരിക്കയുടെ പ്രതിരോധനയമെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയ്‌ക്ക് ശക്തമായ ഭീഷണിയാണ് എന്നും പാകിസ്താൻ ഉയർത്തുന്നത്. പാകിസ്താന് അത്യാധുനിക എഫ്-16 വിമാനങ്ങൾ എന്നത് യുദ്ധത്തിനുള്ള കോപ്പുകൂട്ടലാണ്. വിമാനങ്ങൾ നൽകുകയല്ല മറിച്ച് അറ്റകുറ്റപണികളുടെ കരാർ പുതുക്കുകയാണെന്ന അമേരിക്കയുടെ വാദം വിശ്വാസയോഗ്യമല്ല. തുടർച്ചയായ മുന്നറിയിപ്പുകളെ ലംഘിക്കുന്ന നീക്കമാണ് അമേരിക്ക നടത്തുന്നതെന്നും ജയശങ്കർ ആവർത്തിച്ചു.

ഐക്യരാഷ്‌ട്രസഭാ പൊതു സമ്മേളനത്തിന് എത്തിയ ജയശങ്കർ അമേരിക്കയിൽ വെച്ചു തന്നെയാണ് പെന്റഗണിന്റെ നയത്തിനെതിരെ തുറന്നടിച്ചത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കിയാണ് അമേരിക്ക നീങ്ങുന്നത്. പക്ഷെ പാകിസ്താനോട് ആയുധ ഇടപാടിൽ എന്തു നയം സ്വീകരിച്ചാലും അത് ഇന്ത്യയ്‌ക്ക് അപകടമാണെന്ന കാര്യം ജയശങ്കർ ആവർത്തിച്ചു.

Tags: INDIA-US
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies