എല്ലിനും പല്ലിനും ബലം നൽകുന്ന, ആയുസ്സ് കൂട്ടുന്ന അവൽ; സ്വാദിഷ്ടമായ അവലും മലരും അടിപൊളിയായി തയ്യാറാക്കാം; പഴവും കൂടി ഉണ്ടെങ്കിൽ ബെസ്റ്റ്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലിനും പല്ലിനും ബലം നൽകുന്ന, ആയുസ്സ് കൂട്ടുന്ന അവൽ; സ്വാദിഷ്ടമായ അവലും മലരും അടിപൊളിയായി തയ്യാറാക്കാം; പഴവും കൂടി ഉണ്ടെങ്കിൽ ബെസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 10:57 am IST
FacebookTwitterWhatsAppTelegram

നെല്ലിൽ നിന്നാണ് അവൽ അഥവാ അവിൽ ഉണ്ടാക്കുന്നത്. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് അവൽ. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ പ്രിയപ്പെട്ടതാണ് അവൽ വിളയിച്ചതും, അവൽ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങളും. സ്വാദിഷ്ടമാണ് എന്നതിനപ്പുറം ആരോഗ്യ ഗുണങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇത്. എല്ലിനും പല്ലിനും ബലം നൽകുന്ന പോഷകങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൽ പ്രായമായവരും കുട്ടികളും കഴിക്കുന്നത് ഒരു പോലെ നല്ലതാണ്.

ഫൈബറിന്റെ കലവറയാണ് അവൽ. ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കി കളയാൻ അവലിന് സാധിക്കും. കുടലിലെ ക്യാൻസർ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളെ അകറ്റാനും അവലിന് കഴിവുണ്ട്. പ്രഭാതഭക്ഷണത്തിൽ അവൽ ഉൾപ്പെടുത്തിയാൽ സ്‌ട്രോക്കിനുള്ള സാധ്യത ഒഴിവാക്കാം. ഇതിലടങ്ങയിരിക്കുന്ന ഫൈബർ കാർഡിയോവാസ്‌ക്യുലാർ രോഗത്തെ തടയുന്നു. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ വയറ്റിലെ പ്രശ്‌നങ്ങൾക്കും മികച്ച ഭക്ഷണമാണിത്. മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവർ അവൽ കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അവലിന് കഴിയും. അതുപോലെ വൈറ്റമിൻസിന്റേയും മിനറൽസിന്റേയും കലവറയാണിത്. വൈറ്റമിൻ എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നിവയും അയൺ, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്‌ക്കാനും അവൽ സഹായിക്കും.

അവൽ പോലെ തന്നെ ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മലരും. മലര് ഇട്ട് തിളപ്പിച്ച വെള്ളം ആയുർവേദ വിധി പ്രകാരം പല രോഗങ്ങൾക്കുമുള്ള മരുന്നാണ്. കാർബോ ഹൈഡ്രേറ്റുകൾ, കാത്സ്യം, പ്രോട്ടീൻ, മഗ്നീഷ്യം, അയൺ, ഫൈബർ എന്നിവ ധാരാളമായി മലരിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കും അമിത കൊളസ്‌ട്രോൾ ഉള്ളവർക്കും മലരിട്ട് തിളിപ്പിച്ച വെള്ളം കുടിക്കാം. ക്ഷീണത്തിന് ഏറ്റവും മികച്ച പരിഹാരമാണ് മലരിട്ട് തിളപ്പിച്ച വെള്ളം. കരിക്കിൻ വെള്ളത്തിന് പകരമായി ഇത് കണക്കാക്കാറുണ്ട്. വയറിനുള്ള അസ്വസ്ഥതകൾ മാറ്റി ശരീരം തണുപ്പിക്കാൻ മലര് വെള്ളം സഹായിക്കും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. അതേപോലെ വാർദ്ധക്യത്തെ അകറ്റി നിർത്താൻ ഏറ്റവും നല്ല പ്രതിവിധിയാണിത്. ഗർഭകാലത്തെ ഛർദ്ദിക്ക് നല്ല പരിഹാരമാണിത്. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് ഉത്തമമാണ് അവൽ. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. മുഖക്കുരു പോലെയുള്ള ചർമ പ്രശ്‌നങ്ങൾക്കും അവൽ പരിഹാരമാണ്.

സ്വാദിഷ്ടമായ അവൽ വിളയിച്ചത് എങ്ങനെയെന്ന് നോക്കാം

പാനിൽ അൽപ്പം നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, എള്ള്, പൊരികടല എന്നിവ ചൂടാക്കി മാറ്റി വയ്‌ക്കുക. ഇനി മറ്റൊരു ഉരുളി എടുത്ത് ശർക്കരപ്പാനി ഒഴിച്ച് തിളപ്പിക്കുക. ഇത് വെട്ടിത്തിളയ്‌ക്കുമ്പോൾ അൽപ്പം തേങ്ങ ചിരകിയത് ഇട്ട് തുടരെ ഇളക്കണം. തേങ്ങയിലെ വെള്ളം വറ്റി പാനി നൂൽ പരുവമാകുമ്പോൾ ഉരുളി വാങ്ങി വയ്‌ക്കുക. ഇതിലേക്ക് അവൽ ചേർത്ത് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇതിൽ ഏലയ്‌ക്കാപ്പൊടിയും നെയ്യിൽ മൂപ്പിച്ച ചേരുവകളും ചേർത്ത് ഇളക്കുക. ഇതിലേക്ക് ചെറുപഴം കൂടി അരിഞ്ഞ് ചേർത്ത് കഴിക്കാവുന്നതാണ്.

പോപ്പുലർ ഫ്രണ്ടിന്റെ അടിവേരറുത്ത ബുദ്ധികേന്ദ്രം; പുറംലോകമറിയാതെ കൃത്യമായ ആസൂത്രണം നടത്തി അജിത് ഡോവൽ

 

 

Tags: Health
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies