ഐഎൻഎൽ നേതാക്കൾക്ക് റിഹാബ് ഫൗണ്ടേഷനുമായി ബന്ധം; ബിജെപിയുടെ ആരോപണങ്ങൾ ശരിവെച്ച് അബ്ദുൾ വഹാബ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎൻഎൽ നേതാക്കൾക്ക് റിഹാബ് ഫൗണ്ടേഷനുമായി ബന്ധം; ബിജെപിയുടെ ആരോപണങ്ങൾ ശരിവെച്ച് അബ്ദുൾ വഹാബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : നിരോധിത മതസംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി നേതാക്കൾക്ക് ബന്ധമില്ലെന്ന വാദം തള്ളി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൾ വഹാബ്. ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിഹാബുമായി ബന്ധമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് അബ്ദുൾ വഹാബ് പറയുന്നത്. ബിജെപിയുടെ ആരോപണങ്ങളെ ശരിവെച്ചുകൊണ്ടാണ് അബ്ദുൾ വഹാബിന്റെ പ്രസ്താവന.

റിഹാബ് ഫൗണ്ടേഷനുമായി മുഹമ്മദ് സുലൈമാന് ഇപ്പോഴും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് ഉണ്ടായിരുന്നു.ഇതിന്റെ പേരിലാണ് ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം പിണങ്ങിയത്. എന്നാൽ ഇപ്പോൾ തനിക്ക് സംഘടനയെപ്പറ്റി അറിയില്ലെന്ന് അദ്ദേഹം പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് വഹാബ് ചൂണ്ടിക്കാട്ടി.

നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷന് എൽഡിഎഫിലെ കക്ഷിയായ ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഐഎൻഎല്ലിന്റെ നേതാവ് മുഹമ്മദ് സുലൈമാനാണ് റിഹാബ് ഫൗണ്ടേഷന്റെ തലവൻ. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. ഒരു മന്ത്രി എങ്ങനെയാണ് ഭീകരവാദ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച സുരേന്ദ്രൻ ഇയാളെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആരോപണം മുഹമ്മദ് സുലൈമാൻ നിഷേധിക്കുകയായിരുന്നു. താൻ ഒരു വർഷം മുൻപ് റിഹാബിന്റെ ചുമതലകളിൽ നിന്ന് മാറിയെന്നും ഇപ്പോൾ ഭാരവാഹികൾ ആരാണെന്ന് പോലും അറിയില്ലെന്നുമാണ് സുലൈമാൻ പറഞ്ഞത്. രാഷ്‌ട്രീയ ദുഷ്ടലാക്കോടെയാണ് ആരോപണമെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും പറഞ്ഞു. സംഘടനയുമായി ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ എന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഐഎൻഎൽ നേതാക്കളുടെ ബന്ധം വ്യക്തമാക്കിക്കൊണ്ട് അബ്ദുൾ വഹാബ് രംഗത്തെത്തിയത്. ഇതോടെ ഐഎൻഎൽ നേതാക്കൾക്ക് കുരുക്ക് മുറുകുകയാണ്.

 

Tags: PFIbanINL
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies