അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദേശമായ ഗുജറാത്തിലെത്തി. വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കുന്നതിനോടൊപ്പം, ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി സംബന്ധിക്കും.
ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി ഭാവ്നഗറിലെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആവേശകരമായ സ്വീകരണമൊരുക്കി. പൂക്കൾ വിതറിയാണ് മുസ്ലീം നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാവ്നഗറിലേക്ക് സ്വാഗതം ചെയ്തത്. ഇതിന്റെ വീഡിയോ കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ പങ്കുവെച്ചു.
Look at the affection and love for PM @NarendraModi Ji in Bhavnagar!#વિકાસનો_વિશ્વાસ pic.twitter.com/fKH4RuSJG0
— Dr Mansukh Mandaviya (@mansukhmandviya) September 29, 2022
മുപ്പത്തിയാറാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി അൽപ്പസമയത്തിനകം അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്യും. സൂറത്തിൽ 3,400 കോടി രൂപയുടെ പദ്ധതികളും അദ്ദേഹം ജനങ്ങൾക്കായി സമർപ്പിക്കും. 5,200 കോടി രൂപയുടെ പദ്ധതികളാണ് ഭാവ്നഗറിൽ പ്രധാനമന്ത്രി ജനങ്ങൾക്കായി സമർപ്പിക്കുക.
Comments