പാമ്പുകളെ ഭയത്തോടെയാണ് പലപ്പോഴും നാം നോക്കിക്കാണുത്. ദൂരെ നിന്ന് ഒരു പാമ്പിനെ കണ്ടാൽ പോലും ബോധം പോകുന്ന ആളുകളുമുണ്ട്. എന്നാൽ ചിലർക്ക് പാമ്പുകളെ നിയന്ത്രിക്കാൻ നല്ല കഴിവാണ്. ഇത്തരത്തിലുള്ള ആളുകളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ഇന്ന് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു ഡസനോളം വരുന്ന മൂർഖന്മാരെ കൂളായി നിന്നു കൊണ്ട് ഒരു പെൺകുട്ടി കുളിപ്പിക്കുന്നതാണ്് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. പാമ്പുകളും വലിയ ബഹളങ്ങളൊന്നുമില്ലാതെ കുളി ആസ്വദിക്കുന്നുണ്ട്. ഇതിന് പുറമെ ഓരോന്നിനെയായി എടുത്തുമാറ്റി കുളിപ്പിക്കുന്നതും കാണാം. മാത്രമല്ല ഇടയ്ക്കിടയ്ക്ക് പെൺകുട്ടി ഈ മൂർഖന്മാരെ തലോടുന്നതും എടുത്ത് ഉയർത്തുന്നതും അതിനോടൊപ്പം തലയാട്ടുന്നതും വ്യക്തമാണ്. ചില പാമ്പുകളെ കൈകൊണ്ട് എടുത്തിട്ട് താഴേക്ക് ഇടുന്നുമുണ്ട്.
നെഞ്ചിടിപ്പോടെയാണ് പലരും ഈ ദൃശ്യങ്ങൾ കാണുന്നത്. പങ്കുവച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. എന്നാൽ ദൃശ്യങ്ങളിലെ സത്യാവസ്ഥയാണ് പലരും തിരക്കുന്നത്. ഇത്ര അധികം പാമ്പുകൾ എങ്ങനെയാണ് ഉപദ്രവിക്കാതെ ഇരിക്കുന്നത്. ദൃശ്യങ്ങളിൽ അക്രിത്രിമം ഉണ്ടെന്ന വാദവുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
Comments