ബംഗളൂരു : കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മാത്രമാണ് പാമ്പുകളുമായി വിനോദത്തിലേർപ്പെടാനാകൂ. എന്നാൽ സാഹസപ്രിയരായ പലരും അതിസാഹസം കാണിച്ച് അബദ്ധത്തിൽ ചാടുന്നത് പതിവാണ്. മൂർഖനെ ചുംബിക്കാൻ പോയി ചുണ്ടിൽ കൊത്ത് വാങ്ങിയ യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരക്കാർക്ക് ഒരു പാഠമായി പ്രചരിക്കുകയാണ്. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം.
മൂർഖനെ രക്ഷപ്പെടുത്തിയ ശേഷം ആ സന്തോഷത്തിൽ യുവാവ് പാമ്പിനെ ഉമ്മവെക്കുകയായിരുന്ന. എന്നാൽ പാമ്പ് യുവാവിനെ തിരിഞ്ഞ് കൊത്തി. യുവാവിന്റെ ചുണ്ടിലാണ് പാമ്പ് കൊത്തിയത്. ഇതോടെ ഇയാൾ പാമ്പിന്റെ പിടിവിട്ടു.
A reptile expert who went to kiss a cobra and got bitten on the lip..
He tried to kiss the snake after rescuing it.
#Kiss #Cobra #CobraBite #Viral pic.twitter.com/Khbfc2vK3W— AH Siddiqui (@anwar0262) October 1, 2022
പ്രാണരക്ഷാർത്ഥം അത് ഇഴഞ്ഞ് നീങ്ങുന്നതും മറ്റൊരാൾ അതിനെ പിടികൂടാൻ ശ്രമിക്കുന്നതും കാണാനാകും. ആയുസിന്റെ ബലം കൊണ്ട് യുവാവ് അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.
വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. പാമ്പ് പിടുത്തക്കാരനായ യുവാവിനെപ്പറ്റിയാണ് ചിലർ കമന്റ് ബോക്‌സിൽ ചോദിക്കുന്നത്. ചിലർ ഈ സംഭവത്തെ തമാശയായി കണ്ട് അഭിപ്രായങ്ങളുമായെത്തുന്നുണ്ട്. യുവാവ് ചുംബനം നൽകിയപ്പോൾ പാമ്പും തിരിച്ച് ഉമ്മവെച്ചതാണ് എന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments