ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തന സമയം മാറ്റാൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധവുമായി മദ്രസ അധികൃതർ. സെപ്തംബർ 27നാണ് ഇത് സംബന്ധിച്ച് തീരുമാനം സർക്കാർ എടുത്തത്. മദ്രസയുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ 3 വരെ ആക്കാനുള്ള തീരുമാനം ഒക്ടോബർ 1 മുതൽ നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
നിലവിൽ മദ്രസകൾക്ക് രാവിലെ 7 മുതൽ 1 വരെയാണ് പ്രവർത്തന സമയം നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. രാവിലെയുള്ള സുഹർ നമസ്കാരത്തിന് തടസ്സമുണ്ടാകുമെന്നും സമയക്രമങ്ങളിൽ മാറ്റം വരുത്തരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. മദ്രസ വിദ്യാഭ്യാസത്തിൽ നിലനിൽക്കുന്ന ക്രമക്കേടുകൾ തടയുന്നതിനായി സർക്കാർ സർവ്വേ ഉൾപ്പെടെയുളള പരിഷ്കരണ സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്നു. എ എസ്ഡി എം, ബി എസ് എ, ജില്ലാ ന്യുനപക്ഷ ഓഫീസർമാർ തുടങ്ങിയവരുടെ സംഘമാണ് സർവ്വേ നടത്തുന്നത്. സംസ്ഥാനത്തുടനീളം നടക്കുന്ന സർവ്വേ ഒക്ടോബർ 15ന് പൂർത്തിയാകും. സർക്കാരിന്റെ പരിഷ്കരണ തീരുമാനത്തിനെതിരെ മദ്രസ ദാറുൽ ഉലൂം ഫാറങ്കി മഹൽ ഡയറക്ടർ മൗലാന ഖാലിദ് ഫറംഗി മഹൽ എതിർപ്പ് പ്രകടിപ്പിച്ചു.
സർക്കാർ നിശ്ചയിച്ച സമയക്രമത്തിൽ ആശങ്കയുണ്ട്. അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. രാവിലെ നമസ്കാര സമയത്തിന് അനുയോജ്യമാല്ലാതെയാണ് മദ്രസ പഠനം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികളുടെ അവസ്ഥ ബുദ്ധിമുട്ടിലാകും. രാവിലെ 6 മുതൽ 7 വരെയാണ് സുഹർ നമസ്‌കാര സമയമെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്
മദ്രസകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കുളള മറയാക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സർക്കാർ മദ്രസ വിദ്യാഭ്യാസത്തിൽ സമൂല പരിഷ്‌കാരവുമായി രംഗത്ത് വന്നത്. അടുത്തിടെ മദ്രസ മറയാക്കി ഭീകര പ്രവർത്തനം നടത്തിയ കേസുകളിൽ ചിലരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments