ക്വാലാലംപൂർ : ആടിനെ ഒന്നാകെ വിഴുങ്ങി, രക്ഷപ്പെടാനാകാതെ ആട്ടിൻകൂട്ടിൽ കിടന്ന പെരുമ്പാമ്പിനെ പിടികൂടി. 80 കിലോ ഭാരമുള്ള പാമ്പിനെയാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തുടർന്ന് ആടിനെ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
[VIDEO] Seramai 7 anggota bomba mengangkat 80kg ular sawa kekeyangan makan seekor kambing di Felda Inas di Kulai, Johor hari ini pic.twitter.com/GpptbvKYXY
— Kosmo! Online (@kosmo_online) September 28, 2022
മലേഷ്യയിലെ ജോഹറിലാണ് സംഭവം. ജനവാസപ്രദേശത്തെ കൂട്ടിൽ കിടന്ന ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഇതോടെ കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ പറ്റാത്ത സ്ഥിതിയായി. രാവിലെ ആട്ടിൻ കൂട് തുറക്കാനെത്തിയ ഉടമയാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹം അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിശമന ജീവനക്കാർ എത്തി പാമ്പിനെ കൂട്ടിൽ നിന്ന് പുറത്തിറക്കി വിദൂര പ്രദേശത്തേക്ക് കൊണ്ടുപോയി. 80 കിലോയോളം ഭാരമുണ്ടായിരുന്നു ഇതിന് എന്നാണ് വിവരം. പുറത്ത് എത്തിച്ചതോടെ പാമ്പ് വിഴുങ്ങിയ ഇരയെ ഛർദ്ദിക്കാൻ ആരംഭിച്ചു.
ആടിന്റെ കുറച്ചുഭാഗം പാമ്പിന്റെ വായിൽ നിന്ന് പുറത്തേക്ക് വന്നതോടെ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ബാക്കി ഭാഗം വലിച്ച് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വനപ്രദേശത്ത് എത്തിച്ച് വിട്ടു.
Comments