മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രഹസ്യമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി.
വയനാട് മേപ്പാടി സ്വദേശി ഷാജുവാണ് പിടിയിലായത്. സ്വർണവുമായി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടുകയായിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം മിശ്രിതമാക്കി ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു മലദ്വാരത്തിൽ ഒളിപ്പിച്ചത്. മൂന്ന് ക്യാപ്സൂളുകൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചതിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 797 ഗ്രാം സ്വർണം ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തതായി കസ്റ്റംസ് പറഞ്ഞു. ഷാജുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments