അന്നം മുട്ടിക്കുന്ന പരിപാടി പാടില്ല; ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്നം മുട്ടിക്കുന്ന പരിപാടി പാടില്ല; ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 12:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് വിലക്കിയ സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ മമ്മൂട്ടി. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാവില്ലെന്ന് നടൻ മമ്മൂട്ടി. നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിലക്കിയതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിയുടെ പരാമർശം. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ‘ തൊഴിൽ നിഷേധം തെറ്റാണ്. വിലക്കാൻ പാടില്ലാത്തതാണ്. അന്നം മുട്ടിക്കുന്ന പരിപാടി ചെയ്യാൻ പാടില്ല. വിലക്ക് പിൻവലിച്ചെന്നാണ് മനസിലാകുന്നതെന്നും’ മമ്മൂട്ടി പറഞ്ഞു.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ചീത്ത വിളിച്ചെന്ന യൂട്യൂബ് അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിക്ക് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതുമായ സിനിമകൾ ചെയ്യാൻ അനുവാദം നൽകിയിരുന്നു. പിന്നാലെ ശ്രീനാഥ് ഭാസിയും അവതാരകയും തമ്മിൽ ഒത്തു തീർപ്പിലെത്തുകയും, പരാതി പിൻവലിക്കുകയുമായിരുന്നു.

അതേസമയം ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘നമുക്ക് കോടതിയിൽ കാണാം’ എന്നാണ്. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായ ശേഷം അവരുടെ കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ശ്രീനാഥ് ഭാസിക്ക് പുറമെ രഞ്ജി പണിക്കർ, ലാലു അലക്‌സ്, നിരഞ്ജ് രാജു, ഹരീഷ് കണാരൻ, നിതിൻ രഞ്ജി പണിക്കർ, ജോണി ആന്റണി, സരയു മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Tags: mammottymsinSreenath Bhasichattambi film
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies