സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു; പരിപാടിയിൽ നിന്ന് ജനപ്രതിനിധികൾ സ്വമേധയാ പിന്മാറി; ജനം ടിവി ഇംപാക്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു; പരിപാടിയിൽ നിന്ന് ജനപ്രതിനിധികൾ സ്വമേധയാ പിന്മാറി; ജനം ടിവി ഇംപാക്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 11:34 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അനുകൂലികൾ കോഴിക്കോട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു. ബിജെപിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പരിപാടി പിൻവലിച്ചത്. ജനപ്രതിനിധികൾ തന്നെ പരിപാടിയിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നു എന്ന വാർത്ത ജനം ടിവിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. ഇതോടെ സമ്മേളനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടർന്നാണ് ജനപ്രതിനിധികളുടെ പിന്മാറ്റം.

അഭിപ്രായം സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം എന്ന പേരിലാണ് സിദ്ധിഖ് കാപ്പനെ പിന്തുണച്ച് പരിപാടി നടത്താനിരുന്നത്. എന്നാൽ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. ”വെച്ചാ കുടുമ ചെരച്ചാ മൊട്ട” എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം. പക്ഷേ ഈ പേക്കൂത്തിൽ തലവെച്ചു കൊടുക്കുന്ന ജനപ്രതിനിധികൾ പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ ചൂണ്ടിക്കാണിച്ചു.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച സാഹചര്യത്തിൽ, സമ്മേളനത്തിന് അനുമതി നൽകണോ എന്ന കാര്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും നിലപാട് വ്യക്തമാക്കണം. സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പിന്മാറണമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യം. അവർ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷൈനു അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും പരിപാടിക്കെതിരെ പോലീസിനും എൻഐഎക്കും പരാതി നൽകുകയും ചെയ്തിരുന്നു.

ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ യോഗം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എം കെ രാഘവൻ എം പി, കെ കെ രമ (എം എൽ എ), മുസ്ലീം ലീഗ് എം എൽ എ, പി ഉബൈദുള്ള, മുൻ നക്‌സലൈറ്റ് ഗ്രോ വാസു, കോൺഗ്രസ് നേതാവ് കെ പി നൗഷാദലി, കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി അഞ്ജന ശശി, പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് പ്രസിഡന്റ് എം ഫിറോസ് ഖാൻ, തേജസ് മുൻ മുഖ്യപത്രാധിപർ എൻ പി ചെക്കുട്ടി, സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധിഖ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ വാർത്ത പുറത്തുവന്നതോടെ നിരോധിത സംഘടനയ്‌ക്ക് വേണ്ടി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തയാളെ പിന്തുണച്ചുകൊണ്ട് നടത്തുന്ന സമ്മേളനത്തിനെതിരെ സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്നാണ് നേതാക്കൾ സ്വയം പിന്മാറിയത്.

Tags: siddique kappanപോപ്പുലർ ഫ്രണ്ട്
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies