സൗജന്യ വൈദ്യുതിയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതി; മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തിൽ കുരുങ്ങി ഡൽഹി സർക്കാർ- Delhi Government's Power Subsidy Scheme turning out to be a Scam?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗജന്യ വൈദ്യുതിയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതി; മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തിൽ കുരുങ്ങി ഡൽഹി സർക്കാർ- Delhi Government’s Power Subsidy Scheme turning out to be a Scam?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തിൽ കുരുങ്ങി ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. വൈദ്യുതി സബ്സിഡി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന ഡൽഹി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ഉപഭോക്താക്കൾക്ക് സബ്സിഡി അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന 2018 ഫെബ്രുവരി 19ലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്തത് എന്തു കൊണ്ടാണെന്ന് ലെഫ്റ്റ്നന്റ് ഗവർണർ സർക്കാരിനോട് ചോദിച്ചു. വൈദ്യുതി സബ്സിഡി പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി തനിക്ക് പരാതി ലഭിച്ചതായി ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന വ്യക്തമാക്കി.

പ്രതിമാസം 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾ ബിൽ അടയ്‌ക്കേണ്ടതില്ല എന്നാണ് ഡൽഹി സർക്കാരിന്റെ നിർദ്ദേശം. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ബിൽ തുകയുടെ 50 ശതമാനം (പരമാവധി 800 രൂപ വരെ) സബ്സിഡി ലഭിക്കും. ആദ്യം ഈ പദ്ധതി എല്ലാ ഡൽഹിക്കാർക്കും വേണ്ടിയാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, പിന്നീട് ഈ സൗജന്യം, ആവശ്യക്കാർക്ക് മാത്രമാക്കി ചുരുക്കിയിരുന്നു. സബ്സിഡിയായി ബാങ്ക് അക്കൗണ്ടുകൾ വഴി നൽകേണ്ടുന്ന തുകയാണ് ഇപ്രകാരം രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഡൽഹി സർക്കാർ സൗജന്യം എന്ന പേരിൽ നൽകുന്നത്.

വൈദ്യുതി കമ്പനികളായ ബി എസ് ഇ എസ് രാജധാനി, ബി എസ് ഇ എസ് യമുന തുടങ്ങിയവ ഡൽഹി സർക്കാരിന് 21,250 കോടി രൂപ നൽകാനുണ്ട്. എന്നാൽ, ഈ തുക പിരിച്ചെടുക്കാൻ ഡൽഹി സർക്കാർ നടപടികൾ സ്വീകരിച്ചില്ല എന്ന് പരാതിയിൽ പറയുന്നു. പ്രസ്തുത കമ്പനികൾക്ക് ഭാവിയിൽ കൊടുക്കേണ്ടി വരുന്ന തുക കണക്കാക്കി ഡൽഹി സർക്കാർ ഇളവ് അനുവദിക്കുകയും, അതിന്റെ ഫലമായി 11,550 കോടി രൂപയുടെ അനധികൃത നേട്ടം കമ്പനികൾക്ക് ഉണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളിൽ നിന്നും ലേറ്റ് പേയ്മെന്റ് സർചാർജ്ജ് എന്ന തരത്തിൽ 18 ശതമാനം തുക പിരിച്ചെടുത്ത കമ്പനികൾ, സർക്കാരിന്റെ വൈദ്യുതോത്പാദന കമ്പനികൾക്ക് നൽകിയിരിക്കുന്നത് 12 ശതമാനം തുക മാത്രമാണ്. ഈ വകയിൽ, സർക്കാരിന് 8,500 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതാണ് മറ്റൊരു പരാതി.

ഡൽഹി സർക്കാരിന് 49 ശതമാനം ഓഹരിയുള്ള മുകളിൽ പറഞ്ഞ കമ്പനികളുടെ തലപ്പത്ത്, സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്‌ട്രീയ നിയമനങ്ങൾ നടത്തി. ഈ കമ്പനികളുടെ ഓഡിറ്റ് റദ്ദാക്കിയ സർക്കാർ, ജനങ്ങൾക്ക് സബ്സിഡി ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണം എന്ന ചട്ടം ലംഘിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം കൃത്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ടാറ്റ പവർ പോലെയുള്ള കമ്പനികൾക്ക് സർക്കാർ യാതൊരു തരത്തിലുള്ള ഇളവുകളും നൽകിയില്ലെന്നും വിവരാവകാശ രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.

Tags: DelhiAAPArvind KejriwalsubsidyFreebies
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies