തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒരു പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,280 രൂപയായി.
ഇന്നലെ ഒരു പവന് വില 320 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം ഒന്നാം തീയ്യതി സ്വർണ വില കുറഞ്ഞെങ്കിലും, പിന്നീടുള്ള ദിവസങ്ങളിൽ ഇത് വർദ്ധിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയും വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ഇന്നത്തെ വിപണിവില 4785 ആയി. ഇന്നലെ ഗ്രാമിന് 40 രൂപ ഉയർന്നിരുന്നു.
അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 66 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Comments