ബംഗളൂരു : രാഹുൽ ഗാന്ധിയുടെ കത്തിൽ പ്രതികരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നാഗർഹോളെ കടുവാ സങ്കേതത്തിൽ വാലിലും തുമ്പിക്കൈയിലും പരിക്കേറ്റ ആനക്കുട്ടിക്ക് വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ കത്തിന് മറുപടി നൽകുമെന്ന് ബസവരാജ് പറഞ്ഞു.
പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പിൽ നിന്നും ശേഖരിക്കും. മാനുഷിക പരിഗണനയിൽ തങ്ങൾക്ക് സാധ്യമായതെല്ലാം ചെയ്യും. രാഹുലിന്റെ കത്തിന് ഉടൻ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയിൽ എഐസിസി അദ്ധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുന്നത് ഭരണകക്ഷിയെ ബാധിക്കില്ല. ഭാരത് ജോഡോ യാത്രയ്ക്ക് മുമ്പ് തീരുമാനിച്ചിരുന്നത് പോലെ ഭരണകക്ഷിയായ ബിജെപി ആറ് റാലികൾ നടത്തും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഈ യാത്രകൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments