വയനാട്: വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്താണ് സംഭവം. മൂത്തേടത്ത് ജോസിന്റെ പറമ്പിലെ കിണറ്റിലാണ് പുലി വീണത്. കിണറ്റിൽ പുലി കിടക്കുന്ന കണ്ട വീട്ടുടമയും നാട്ടുകാരും വനപാലകരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.
പുലി വീണ കിണറിൽ നിന്നുമാണ് ജോസിന്റെ കുടുംബം വെള്ളം ഉപയോഗിക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. എന്നാൽ വെള്ളം കയറാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ കിണർ പരിശോധിക്കുകയായിരുന്നു. കിണറ്റിൽ പുലി കിടക്കുന്നത് കണ്ടതോടെ വീട്ടുകാർ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കിണറിന് മുകളിൽ വിരിച്ചിരുന്ന വല തകർത്താണ് പുലി കിണറിൽ പതിച്ചത്.
Comments