മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വർണം പോലീസ് പിടികൂടി.സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു.അബുദാബിയിൽ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്.
ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി 1002 ഗ്രാം സ്വർണ്ണം മെർകുറിയിൽ പൊതിഞ്ഞ് വെള്ളി നിറത്തിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടി വിലമതിക്കുന്ന 3.25 കിലോ സ്വർണം പിടികൂടിയിരുന്നു.സംഭവത്തിൽ മൂന്ന് പേർ പിടിയിലായിരുന്നു. ക്യാപ്സൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
Comments