അഗ്നിവീരന്മാരാകാൻ ജമ്മു കശ്മീരിൽ യുവാക്കൾ തമ്മിൽ മത്സരം; വിഘടനവാദികളുടെയും പാകിസ്താൻ അനുകൂലികളുടെയും നാളുകൾ അവസാനിക്കുന്നുവെന്ന് ബിജെപി- Mass participation of Kashmiri Youth in Agniveer Recruitment Rally
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിവീരന്മാരാകാൻ ജമ്മു കശ്മീരിൽ യുവാക്കൾ തമ്മിൽ മത്സരം; വിഘടനവാദികളുടെയും പാകിസ്താൻ അനുകൂലികളുടെയും നാളുകൾ അവസാനിക്കുന്നുവെന്ന് ബിജെപി- Mass participation of Kashmiri Youth in Agniveer Recruitment Rally

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ജമ്മു കശ്മീരിൽ യുവാക്കളുടെ നീണ്ട നിര. കരസേനയിലേക്ക് നടന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്തു. നല്ല തയ്യാറെടുപ്പുകൾ നടത്തി എത്തിയവർക്ക് പ്രവേശനം ലഭിച്ചതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് തങ്ങൾ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നതെന്ന് യുവാക്കൾ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

യുവാക്കൾക്ക് സൈന്യത്തിലൂടെ രാജ്യസേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതി കഴിഞ്ഞ ജൂൺ 14നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതിക്ക് അനുകൂലമായി രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ രംഗത്ത് വന്നിരുന്നു. പദ്ധതിക്കെതിരെ യുവാക്കളെ ഇളക്കിവിടാൻ ചില പ്രതിപക്ഷ പാർട്ടികൾ നടത്തിയ പരിശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ അത്ഭുതകരമായ മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച ജമ്മു കശ്മീരിൽ നടന്ന പൊതുയോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മുൻപുണ്ടായിരുന്നവർ കല്ലും ബോംബും വെച്ച് കൊടുത്തിരുന്ന യുവാക്കളുടെ കൈകളിൽ മോദി സർക്കാർ തൊഴിലും കമ്പ്യൂട്ടറും വെച്ച് കൊടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

വിഘടനവാദികളുടെയും പാകിസ്താൻ അനുകൂലികളുടെയും നാളുകൾക്ക് കശ്മീരിൽ അന്ത്യം കുറിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈന്യവും പോലീസും യോജിച്ച് പ്രവർത്തിക്കുന്നതിനാൽ കശ്മീരിൽ ഭീകരർക്ക് രക്ഷയില്ലാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് അമിത് ഷാ പങ്കെടുത്ത അവലോകന യോഗത്തിലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Tags: BJPJammu KashmirAgnipathAgniveer
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies