കേരളാ പോലീസും ഉണരുന്നു; നിയമലംഘകരെ പൂട്ടാൻ വാട്‌സാപ്പ് സംവിധാനം; ഒരൊറ്റ മെസേജ് നിരവധി ജീവനുകൾ രക്ഷിച്ചേക്കാമെന്ന് പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം..
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ പോലീസും ഉണരുന്നു; നിയമലംഘകരെ പൂട്ടാൻ വാട്‌സാപ്പ് സംവിധാനം; ഒരൊറ്റ മെസേജ് നിരവധി ജീവനുകൾ രക്ഷിച്ചേക്കാമെന്ന് പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമലംഘകർക്ക് തടയിടാൻ പുതിയ സംവിധാനം അവതരിപ്പിച്ച് കേരള പോലീസ്. നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം. നിയമം ലംഘിക്കുന്നുവെന്ന് വ്യക്തമാകുന്ന ഫോട്ടോയും വീഡിയോയും സഹിതം മെസേജ് അയക്കാവുന്നതാണെന്ന് കേരളാ പോലീസ് അറിയിച്ചു. വിലപ്പെട്ട ഒരു മെസേജ് അപകടങ്ങൾ ഒഴിവാക്കിയേക്കാമെന്നും നിരവധി ജീവനുകൾ സംരക്ഷിക്കാൻ സഹായിച്ചേക്കാമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പോലീസ് വ്യക്തമാക്കി.

9747001099 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് മെസേജ് ചെയ്യേണ്ടത്. സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴ് ദിവസത്തിനകം സന്ദേശമയച്ചയാളെ അറിയിക്കുന്നതാണെന്നും പോലീസ് പറയുന്നു. കേരളത്തിലെ ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെയും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തി പോലീസ് പിടികൂടിയിട്ടുണ്ട്. രേഖപ്പെടുത്താതെ പോകുന്ന നിയമലംഘനങ്ങളും നിരത്തുകളിൽ നടക്കുന്നു. അത്തരം അശ്രദ്ധരായ ഡ്രൈവർമാരെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കേരളാ പോലീസ് അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ദയവായി ശ്രദ്ധിക്കൂ..
ഈ വർഷം ഓഗസ്റ്റ് മാസം വരെ 29369 റോഡപകടങ്ങളിൽ 2895 പേരുടെ ജീവനുകളാണ് നിരത്തുകളിൽ ഹോമിക്കപ്പെട്ടത്.
ഏറ്റവും ഒടുവിൽ വടക്കാഞ്ചേരിയിൽ വച്ചുണ്ടായ ദാരുണാപകടം നാമേവരെയും ദുഃഖത്തിലാഴ്‌ത്തി.
കേരളത്തിൽ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. പലവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്
2022 ഓഗസ്റ്റ് വരെ മാത്രം മുപ്പതുലക്ഷത്തിലധികം ( 30 01588 ) പേർക്ക് പിഴ നൽകിയിട്ടുമുണ്ട്. ഇതിൽ
അലക്ഷ്യവും അശ്രദ്ധവുമായുമുള്ള ഡ്രൈവിംഗിന് 16,657 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32,810 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതായത് ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെ നിയമലംഘനം നടത്തിയതിന് പോലീസ് പിടികൂടിയിട്ടുണ്ട്. അതിലും എത്രയോ ഇരട്ടി നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നു. അത്തരം നിയമലംഘകരെക്കൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് പൊതുജനങ്ങളുടെ സഹകരണം കൂടിയേ തീരൂ.
നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറിലേക്ക് നിങ്ങൾക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു മെസ്സേജ് അപകടങ്ങൾ ഒഴിവാക്കിയേക്കാം അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെട്ടേയ്‌ക്കാം.
മെസ്സേജ് വാട്‌സാപ്പ് ചെയ്യേണ്ട നമ്പർ – 9747001099
നിങ്ങളുടെ സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം നിങ്ങളെ അറിയിക്കുന്നതാണ്.

 

Tags: whatsappKerala Police
ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

Latest News

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies