കോട്ടയം : പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ്. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് സ്ഥാപിച്ചിരിക്കുന്നത്. പാലാ കൊട്ടാരമറ്റത്താണ് ഇത് വെച്ചത്.
ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്. പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്റ് അറിയിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച തരൂരിനെ കേരളത്തിലെ പല നേതാക്കളും പിന്തുണക്കില്ലെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണെന്നും മല്ലികാർജുന ഖാർഗെയാണ് പാർട്ടി അദ്ധ്യക്ഷനാകാൻ യോഗ്യൻ എന്നുമാണ് കെ മുരളീധരൻ പറഞ്ഞത്.
Comments