മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് മുൻ താരം റോജർ ബിന്നിയ്ക്ക് സാദ്ധ്യത ഏറുന്നു. മികച്ച ഓൾറൗണ്ടറായിരുന്ന ബിന്നി 1983ലെ ലോകകപ്പ് കിരീടം നേടിയ ടീമിലെ നിർണ്ണായക താരമായിരുന്നു.
സൗരവ് ഗാംഗുലിയെ ഐസിസി മേധാവി സ്ഥാനത്തേയ്ക്ക് ഇന്ത്യയുടെ പ്രതിനിധിയായി പരിഗണിക്കാനുള്ള സാദ്ധ്യത ഏറിയതിനാൽ ബിസിസിഐയ്ക്ക് പുതിയ അദ്ധ്യക്ഷൻ വേണ്ടിവരുന്നത്. സെക്രട്ടറിയായി ജയ് ഷാ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.
ഈ മാസം 18-ാം തിയതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിന്നിയുടെ പേര് ഉയർന്നുവന്നത്. കർണ്ണാടകയുടെ പ്രതിനിധിയാണ് റോജർ ബിന്നി. ബിസിസിഐ വെബ്സൈറ്റിലാണ് കരട് വോട്ടർ പട്ടികയും ഭാരവാഹികളുടെ പേരും പ്രസിദ്ധീകരി ച്ചിട്ടുള്ളത്. ഈ മാസം 11,12 തീയതികളിലാണ് നാമനിർദ്ദേശം സമർപ്പി ക്കേണ്ടത്. പരിശോധന 13ന് നടക്കം. പിൻവലിക്കാനുള്ള അവസാന തിയതി 14നാണ്.
Comments