തിരുവനന്തപുരം: രാജ്യത്തൊട്ടാകെ നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 13 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2559 ആയി. ഇതുവരെ 361 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.
തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറൽ – 25, 185
കൊല്ലം സിറ്റി – 27, 198
കൊല്ലം റൂറൽ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ -16, 159
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറൽ – 18, 101
തൃശൂർ സിറ്റി – 13, 26
തൃശൂർ റൂറൽ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 274
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 119
വയനാട് – 7, 117
കണ്ണൂർ സിറ്റി – 26, 115
കണ്ണൂർ റൂറൽ – 10, 31
കാസർഗോഡ് – 6, 62
Comments