ചെന്നൈ: ചെന്നൈയിലെ മൈലാപ്പൂർ ചന്ത സന്ദർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മൈലാപ്പൂർ ചന്തയിലെ ഒരു വഴിയോരക്കച്ചവടക്കാരനിൽ നിന്നും മന്ത്രി പച്ചക്കറി വാങ്ങുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി മാർക്കറ്റിൽ എത്തിയ മന്ത്രിയെ കണ്ട വഴിയോര കച്ചവടക്കാർക്ക് ആശ്ചര്യം വിട്ടുമാറിയിട്ടില്ല. നിർമ്മല സീതാരാമന്റെ ചിത്രങ്ങൾ പകർത്താൻ ജനങ്ങളും തിരക്കുകൂട്ടി.
ശനിയാഴ്ച ധനമന്ത്രിയുടെ ഓഫീസാണ് നിർമ്മല സീതാരമന്റെ വീഡിയോ പങ്കുവെച്ചത്. ശ്രദ്ധാപൂർവ്വം പച്ചക്കറികൾ പരിശോധിച്ച ശേഷം കുറച്ച് മധുരക്കിഴങ്ങ് മന്ത്രി വാങ്ങുന്നതും വീഡിയോയിൽ കാണാം. മാർക്കറ്റിലെ കച്ചവടക്കാരുമായും പ്രദേശവാസികളോടും സംസാരിച്ച ശേഷമാണ് മാർക്കറ്റിൽ നിന്നും മന്ത്രി മടങ്ങിയത്.
During her day-long visit to Chennai, Smt @nsitharaman made a halt at Mylapore market where she interacted with the vendors & local residents and also purchased vegetables. pic.twitter.com/emJlu81BRh
— NSitharamanOffice (@nsitharamanoffc) October 8, 2022
പണപ്പെരുപ്പം 4 ശതമാനത്തിൽ താഴെയായി നിലനിർത്താൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ന്യായവിലയ്ക്കും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു.
Comments